പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വ‍ർഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും

ഇടുക്കി മറയൂർ‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ഇടുക്കി അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. അമ്മയില്ലാത്ത സമയത്ത് വീട്ടിൽ വച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്

0

തൊടുപുഴ | ഇടുക്കിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വ‍ർഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി മറയൂർ‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ഇടുക്കി അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. അമ്മയില്ലാത്ത സമയത്ത് വീട്ടിൽ വച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിയുടെയും സംഭവ സമയത്ത് കൂടെ ഉണ്ടായിരുന്ന സഹോദരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വിധി. കേസില്‍ കുട്ടിയുടെ അമ്മ കൂറുമാറിയിരുന്നു

You might also like