127 മത് മാരാമൺ കൺവൻഷൻ ഇന്ന് മുതൽ

ഇനിയുള്ള ഒരാഴ്ചക്കാലം മാരമണ്ണിലെ പമ്പാ തീരത്ത് ബൈബിൾ വചനങ്ങലാൽ മുഖരിതമാകയും . മഹാമാരിക്കാലത്തെ മാരാമൺ കൺവൻഷൻ സമാനതകൾ ഇല്ലാത്തതാണ്. ആയിരങ്ങൾ തിങ്ങി നിരഞ്ഞിരുന്ന മണൽപ്പുറത്ത് ഇത്തവണ പ്രതിദിനം പ്രവേശനം 200 പേർക്ക് മാത്രം

0

പത്തനംതിട്ട | ചരിത്ര പ്രസദ്ധമായ മാരാമൺ കൺവൻഷൻ ഇന്ന് തുടങ്ങും. വൈകീട്ട് മൂന്നിന് മാർത്തോമ സഭ പരാമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടയാണ് 127 മത് കൺവൻഷൻ.

ഇനിയുള്ള ഒരാഴ്ചക്കാലം മാരമണ്ണിലെ പമ്പാ തീരത്ത് ബൈബിൾ വചനങ്ങലാൽ മുഖരിതമാകയും . മഹാമാരിക്കാലത്തെ മാരാമൺ കൺവൻഷൻ സമാനതകൾ ഇല്ലാത്തതാണ്. ആയിരങ്ങൾ തിങ്ങി നിരഞ്ഞിരുന്ന മണൽപ്പുറത്ത് ഇത്തവണ പ്രതിദിനം പ്രവേശനം 200 പേർക്ക് മാത്രം. പകൽ 2 മണിക്കുള്ള യോഗം ഉണ്ടാവില്ല. രാവിലെ പത്തിനും വൈകീട്ട് അഞ്ചിനും മാത്രമാണ് യോഗങ്ങൾ. യുവ വേദിയും ബൈബിൾ ക്ലാസ്സും ഉണ്ടാവും.

മണൽപ്പുറത്തേക്കുള്ള താൽക്കാലിക പാലങ്ങളും ഓല മേഞ്ഞ പന്തലും സജീകരിച്ചിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാണ് കൺവൻഷൻ നടക്കുന്നത്.
പമ്പാ നദിയും മണൽത്തിട്ടയും മാലിന്യ മുക്തമായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പടുത്തി. മാർത്തോമ സഭയുടെ സുവിശേഷ സംഘമാണ് കൺവൻഷൻ നേതൃത്വം നൽകുന്നത്. സുവിശേഷ സംഘം പ്രസിഡന്റ് യുയാക്കിം മാർ കുറിലേസ് എപ്പിസ്ക്കോപ്പ മേൽനോട്ടം വഹിക്കും. 21നാണ് കൺവൻഷൻ സമാപിക്കുന്നത്.

ജനുവരി 5ന് ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ പന്തലിന് കാല്‍നാട്ടി.സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്താ അദ്ധ്യക്ഷത വഹിക്കും.
മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ, ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവാ, ബിഷപ്പ് ദിലോരാജ് ആര്‍. കനകസാബെ- ശ്രീലങ്ക (ആംഗ്ലിക്കന്‍ ബിഷപ്പ്, കൊളംബോ), റവ.ഡോ.ജോണ്‍ സാമുവേല്‍ പൊന്നുസാമി-ചെന്നൈ (ഗുരുകുല്‍ സെമിനാരി അദ്ധ്യാപകന്‍), റവ.അസിര്‍ എബനേസര്‍- (നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി), മാര്‍ ഔഗേന്‍ കുര്യാക്കോസ് മെത്രാപ്പൊലീത്താ, ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാന്‍, കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്താ എന്നിവര്‍ ഈ വര്‍ഷത്തെ മുഖ്യ പ്രസംഗകരാണ്.
കോവിഡ്-19 മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശപ്രകാരം ഫെബ്രുവരി മൂന്നാം വാരം നിലവിലിരിക്കുന്ന കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്. ഓരോയോഗത്തിലും പങ്കെടുക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം വളരെ പരിമിതമാകയാല്‍ വിശ്വാസസമൂഹം ടിവി, സോഷ്യല്‍ മീഡിയ എന്നിവയിലൂടെയുള്ള ലൈവ് ടെലികാസ്റ്റിംഗ് പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഇരിപ്പിട ക്രമീകരണമാണ് പന്തലിനുള്ളില്‍ ഉണ്ടാകുക. മാസ്‌ക് ധരിക്കാതെ ആരും തന്നെ പന്തലില്‍ പ്രവേശിക്കരുത്.
കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കണ്‍വന്‍ഷന്‍ ക്രമീകരിക്കുന്നതിനായി പ്രത്യേക കമ്മറ്റി രൂപം കൊടുത്ത് പ്രവര്‍ത്തിക്കുന്നു.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10.00 നും, വൈകിട്ട് 05.00 നും നടക്കുന്ന പൊതുയോഗങ്ങള്‍ക്കു പുറമെ രാവിലെ 7.30 മുതല്‍ 8.30 വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി സംയുക്ത ബൈബിള്‍ ക്ലാസ്സുകളും നടക്കും. കുട്ടികള്‍ക്കായുള്ള ബൈബിള്‍ ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 7.30 ഓണ്‍ലൈനായി നടത്തും. 17-ാം തീയതി ബുധനാഴ്ച രാവിലെ 10.00 ന് എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലദ്ധ്യക്ഷന്മാര്‍ പെങ്കടുക്കും.
യുവജനങ്ങള്‍ക്കായുള്ള യുവവേദി യോഗങ്ങള്‍ വ്യാഴം മുതല്‍ ശനി വരെ 3.30 ന് ക്രമീകരിച്ചിട്ടുണ്ട്. കണ്‍വന്‍ഷനുവേണ്ടി പ്രത്യേക ഗായകസംഘത്തിന്റെ പരിശീലനം നടന്നുവരുന്നു.
പൂര്‍ണ്ണസമയ സുവിശേഷവേലയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള 12 വയസിന് മുകളില്‍ പ്രായമുള്ളവരുടെ പ്രതിഷ്ഠാശുശ്രൂഷ കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ ശനിയാഴ്ച രാവിലെ 7.30 ന് നടക്കും. അഭിവന്ദ്യ തിരുമേനിമാര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.
മാരാമണ്‍ കണ്‍വന്‍ഷനിലെ അച്ചടക്കം സുപ്രസിദ്ധമാണ്. യോഗങ്ങളില്‍ ക്രമപരിപാലനത്തിനായി വൈദികരും, അത്മായ വോളന്റിയര്‍മാരും നേതൃത്വം നല്‍കും.
ഉദ്ഘാടന യോഗത്തിലും വെള്ളി, ശനി, ഞായര്‍ രാവിലത്തെ യോഗങ്ങളിലും സ്‌തോത്രകാഴ്ച ശേഖരിക്കും. മറ്റു യോഗങ്ങളില്‍ സംബന്ധിക്കുന്നവര്‍ക്ക് പന്തലില്‍ ക്രമീകരിച്ചിരിക്കുന്ന പെട്ടികളില്‍ സ്‌തോത്രകാഴ്ച അര്‍പ്പിക്കാവുന്നതാണ്. കണ്‍വന്‍ഷനില്‍ നേരിട്ട് വന്ന് സംബന്ധിച്ച് സ്‌തോത്രകാഴ്ച സമര്‍പ്പിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് പേമെന്റ് ഗേറ്റ്‌വേ സംവിധാനത്തിലൂടെ ആ സമയം തന്നെ സ്‌തോത്രകാഴ്ച അര്‍പ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.
കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളില്‍ നിര്‍ലോഭം സഹകരിക്കുന്നു.
കണ്‍വന്‍ഷന്‍ നഗറില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനും നദിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആവശ്യമായ ക്രമീകരണം ചെയ്യുന്നു.
പോലീസ്, എക്‌സൈസ്, അഗ്നിശമന സേന, ആരോഗ്യവകുപ്പ്, ടെലികോം, വൈദ്യുതി തുടങ്ങിയ വകുപ്പുകളും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നു.
യാതൊരുവിധ പ്രകൃതി മലിനീകരണവും സംഭവിക്കാത്തവിധത്തില്‍ ഹരിത നിയമാവലി അനുസരിച്ച് കണ്‍വന്‍ഷന്‍ ക്രമീകരിക്കാന്‍ സംഘാടകസമിതി താല്‍പ്പര്യപ്പെടുന്നു. പമ്പാനദിയും മണല്‍തിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കുവാനുള്ള ക്രമീകരണങ്ങളില്‍ കണ്‍വന്‍ഷന്‍ സംഘാടകരും പ്രാദേശിക ഭരണകൂടവും പങ്കുചേരുന്നു.
ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട മാരാമണ്‍ കണ്‍വന്‍ഷന്‍ മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് ക്രമീകരിക്കുന്നത്. 1888 ല്‍ സമാരംഭിച്ച മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ്. ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായും സംഘം പ്രസിഡന്റ് ഡോ.യൂയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പയും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. പ്രസംഗസംഘത്തിന്റെ ജനറല്‍ സെക്രട്ടറി റവ.ജിജി മാത്യുസ് ജനറല്‍ കണ്‍വീനറായുള്ള സബ് കമ്മറ്റികള്‍ കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സഭയുടെയും, ഭദ്രാസനങ്ങളുടെയും, വിവിധ സംഘടനകളുടെയും, സ്ഥാപനങ്ങളുടെയും, ഓഫീസുകളും സ്റ്റാളുകളും കണ്‍വന്‍ഷന്‍ നഗറില്‍ പ്രവര്‍ത്തിക്കുന്നതാണ്.
കണ്‍വന്‍ഷന്റെ മലയാളം പാട്ടുപുസ്തകം 10 രൂപ നിരക്കിലും ഇംഗ്ലീഷിലേക്ക് ട്രാന്‍സ്‌ലിറ്ററേറ്റ് ചെയ്ത പാട്ടു പുസ്തകം 15 രൂപ നിരക്കിലും മാരാമണ്‍ മണല്‍പ്പുറത്ത് ലഭിക്കും. സുവിശേഷ പ്രസംഗസംഘം ഓഫീസില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാവുന്നതാണ്

You might also like

-