ഇന്ത്യയില്‍ നിന്നും അമേരിക്കയിൽ പഠനത്തിന് എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധന
021 ല്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 8 ശതമാനം കുറവുണ്ടായി. മുന്‍ വര്‍ഷത്തേക്കാള്‍ 33569 കുട്ടികളുടെ കുറവാണ് 2021 ല്‍ ഉണ്ടായത്. ഇന്ത്യയില്‍ നിന്നും 2020 നെ അപേക്ഷിച്ചു 25391 വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം യുഎസില്‍ എത്തിയിട്ടുണ്ട്. യുഎസില്‍ എത്തിയിട്ടുള്ള വിദ്യാര്‍ഥികളില്‍ 37 ശതമാനം പെണ്‍കുട്ടികളാണ്.
വാഷിങ്ടന്‍ ഡിസി: ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് വരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 2021 ല്‍ 12 ശതമാനം വര്‍ധനവുണ്ടായതായി യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.
മുന്‍ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തിയിരുന്ന ചൈനയില്‍ നിന്നും, 2021 ല്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 8 ശതമാനം കുറവുണ്ടായി. മുന്‍ വര്‍ഷത്തേക്കാള്‍ 33569 കുട്ടികളുടെ കുറവാണ് 2021 ല്‍ ഉണ്ടായത്. ഇന്ത്യയില്‍ നിന്നും 2020 നെ അപേക്ഷിച്ചു 25391 വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം യുഎസില്‍ എത്തിയിട്ടുണ്ട്. യുഎസില്‍ എത്തിയിട്ടുള്ള വിദ്യാര്‍ഥികളില്‍ 37 ശതമാനം പെണ്‍കുട്ടികളാണ്.
കലിഫോര്‍ണിയ സംസ്ഥാനമാണ് ഏറ്റവും കൂടുതല്‍ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയത് (208257). അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു 16.8 ശതമാനം വര്‍ധനവ്. ഈ വര്‍ഷവും ഇന്ത്യയില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.