ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഖ:വെള്ളി ആചരിക്കുന്നു.

യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തിൽ ‍യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു. പാശ്ചാത്യ സഭകൾ ഈ ദിവസത്തെ ഗുഡ്‌ ഫ്രൈഡേ

0

കൊച്ചി | ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഖ:വെള്ളി ആചരിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർഥനയും ഉണ്ടാകും. മലയാറ്റൂരിലേക്ക് തീർഥാടകരുടെ പ്രവാഹമാണ്.

യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തിൽ ‍യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു. പാശ്ചാത്യ സഭകൾ ഈ ദിവസത്തെ ഗുഡ്‌ ഫ്രൈഡേ (Good Friday) എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ‍ ഓർത്തഡോക്സ്‌ സഭകൾ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച (Great Friday, ഗ്രെയിറ്റ്‌ ഫ്രൈഡേ ) എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകൾ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും പരാമർശിക്കാറുണ്ട്.

സുവിശേഷങ്ങൾ അനുസരിച്ച്, ഗെത്ത് ശെമന എന്ന തോട്ടത്തിൽ വെച്ചു തന്റെ ശിഷ്യനായ യൂദാസ് സ്കറിയോത്താ മുപ്പതു വെള്ളിക്കാശിന് (മത്തായി 26:14-16) പട്ടാളകാർക്കും,മഹാപുരോഹിതന്മാർക്കും,പരീശന്മാർക്കും യേശുവിനെ കാണിച്ചുകൊടുത്തു.അവർ അവനെ ബന്ധനസ്ഥനാക്കി മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു ഹന്നാവിൻറെ അടുക്കൽ കൊണ്ടുപോയി ചോദ്യം ചെയ്തു. ഫലം ഇല്ലായ്കയാൽ ഹന്നാവ് അവനെ കെട്ടപ്പെട്ടവനായി കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്തെക്ക് അയച്ചു.(യോഹന്നാൻ 18:1-24)

അവിടെവെച്ച് മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;കള്ളസ്സാക്ഷികൾ പലരും വന്നിട്ടും ഒന്നും ഫലിച്ചില്ല.ഒടുവിൽ മഹാപുരോഹിതൻ അവനോടു “നീ ദൈവപുത്രനായ ക്രിസ്തു തന്നേയോ എന്ന് ചോദിച്ചു?” അതിന് ഞാൻ ആകുന്നു; എന്നു ഉത്തരം നൽകി. ഇതു കേട്ട ഉടൻ മഹാപുരോഹിതൻ വസ്ത്രം കീറി ഇവൻ ദൈവദൂഷണം പറഞ്ഞു എന്നു ഉത്തരം പറഞ്ഞു. (മത്തായി 26:57-66) പുലർച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ കൂടി വിചാരിച്ചു,അവനെ ബന്ധിച്ചു നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു. പീലാത്തൊസ് യേശുവിനെ വിസ്ഥരിച്ചതിനു ശേഷം മരണയോഗ്യമായ യാതൊന്നും അവനിൽ കണ്ടില്ല. (ലൂക്കോസ് 23:1-5)

ആ മനുഷ്യൻ ഇതാ പീലാത്തോസ് യേശുവിനെ ജനക്കൂട്ടത്തിന് കാണിച്ചു കൊടുക്കുന്നു
യേശു ഗലിലക്കാരൻ ആണെന് പീലാത്തൊസ് അറിഞ്ഞപ്പോൾ, യേശുവിനെ ഗലില ന്യായാധിപനായ ഹെരോദാവിന്റെ അടുക്കലേക്കു അയച്ചു. ഹെരോദാവും മരണയോഗ്യമായ യാതൊന്നും അവനിൽ കണ്ടില്ല.അതിനാൽ അവൻ യേശുവിനെ തിരിച്ചു പീലാത്തൊസിന്റെ അടുക്കലേക്ക് അയച്ചു. പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി.അവരോടു ഞാനും ഹെരോദാവും വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല; അതുകൊണ്ട് “ഇവൻ മരണയോഗ്യമായതു ഒന്നും പ്രവർത്തിച്ചിട്ടില്ല സ്പഷ്ടം;” അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു. (ലൂക്കോസ് 23:3-16) അതിനു ജനം, ഇവനെ ക്രൂശിക്ക; കലഹവും കുലയും ഹേതുവായി തടവിലായ ബറബ്ബാസിനെ വിട്ടു തരിക എന്നു വിളിച്ചു പറഞ്ഞു ,ജനത്തിന്റെ നിർബന്ധത്തിനു വഴങ്ങി അവൻ യേശുവിനെ ക്രൂശിക്കേണ്ടതിന്നു അവർക്കും ഏല്പിച്ചുകൊടുത്തു. (മർക്കൊസ് 15:6-15)

യേശു ക്രൂശിനെ ചുമന്നു കൊണ്ടു എബ്രായ ഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി.അവിടെ അവർ അവനെയും അവനോടു കൂടെ വേറെ രണ്ടു കള്ളന്മാരെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടവിലുമായി ക്രൂശിച്ചു. (യോഹന്നാൻ 19:17-18). ആറാംമണി നേരം മുതൽ ഒമ്പതാംമണി (12:00 – 3:00pm) നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി.6 മണിക്കൂർ തീവ്രവേദന അനുഭവിച്ചു ഹൃദയം പിളരുന്ന ഒരു നിലവിളിയോടുകുടി യേശു പ്രാണനെ വിട്ടു.അപ്പോൾ ദേവാലയത്തിൻറെ തിരശ്ശീല മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി; ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു. (മത്തായി 27:45-53)

അരിമത്യയിലെ യോസഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാൽ യോസഫ് വന്നു അവന്റെ ശരീരം എടുത്തു. യോസഫ് പാറയിൽ വെട്ടിയിരുന്ന തന്റെ പുതിയ കല്ലറയിൽ യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലയിൽ പൊതിഞ്ഞു യേശുവിനെ അവിടെ വെച്ചു. (യോഹന്നാൻ 19:36-39)

You might also like

-