ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്ന മാതാവിന് സ്വയം തൊഴില്‍ ചെയ്യുന്നതിന് ധനസഹായം
ഈ പദ്ധതി പ്രകാരം ഒരാള്‍ക്ക് ഒറ്റത്തവണയായി 35,000 രൂപയാണ് ധനസഹായം ലഭിക്കുന്നത്.
തിരുവനന്തപുരം: തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്ന മാതാവിന്/രക്ഷകര്‍ത്താവിന് (സ്ത്രീ ആയിരിക്കണം) സ്വയം തൊഴില്‍ ചെയ്യുന്നതിനായി ഒറ്റത്തവണയായി ധനസഹായം അനുവദിക്കുന്ന സ്വാശ്രയ പദ്ധതിയ്ക്കായി 73,50,000 രൂപ ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ പദ്ധതി പ്രകാരം ഒരാള്‍ക്ക് ഒറ്റത്തവണയായി 35,000 രൂപയാണ് ധനസഹായം ലഭിക്കുന്നത്.
തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്ന ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് സ്വയംതൊഴിലും അതിലൂടെ വരുമാന മാര്‍ഗവും കണ്ടെത്താനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് സ്വാശ്രയ പദ്ധതി. ആശ്വാസകിരണം പദ്ധതിയിലുള്‍പ്പെട്ടവര്‍ക്കും ഈ പദ്ധതി ബാധകമാണ്. മാനസിക വെല്ലുവിളി 70% അല്ലെങ്കില്‍ ശാരീരിക വെല്ലുവിളിയുള്ള കിടപ്പ് രോഗികളുടെ അമ്മമാര്‍ക്കാണ് മുന്‍ഗണന ലഭിക്കുക.