റഷ്യ കാത്തിരിക്കുകയാണ് ചലിക്കുന്ന വലക്ക് മുന്നിലെ അദ്ഭുതങ്ങള്‍ കാണാന്‍
ഗോള്‍ മഴ തീര്‍ക്കാന്‍ വരുന്നു, മെസിയും നെയ്മറും ക്രിസ്റ്റിയാനോയും; കൂടെ ഈ വമ്പന്‍താരങ്ങളും
റഷ്യയില്‍ ഗോളടി മേളം തീര്‍ക്കാന്‍ ഒരു പിടി താരങ്ങള്‍ ബൂട്ട് കെട്ടുന്നുണ്ട്. ഗോളൊ!ഴിയാത്ത കാലുകളുമായി ഒരു സംഘം കളിക്കാരെത്തുമ്പോള്‍ ഗോള്‍ മ!ഴ കാത്തിരിക്കുന്നു ഫുട്‌ബോള്‍ ലോകം
സാക്ഷാല്‍ ലിയോണല്‍ മെസിയില്‍ നിന്ന് തുടങ്ങാം . ഈ ലോകകപ്പിന്റെ മുഖമാണ് ലിയോണല്‍ മെസി. മെസിയെന്ന ഒറ്റയാന്റ മാത്രം കാലുകളാണ് അര്‍ജന്റീനയെ റഷ്യയിലേക്കെത്തിച്ചത് .
21 ഗോളുകളാണ് ലോകകപ്പ് യോഗ്യതറൗണ്ടില്‍ മെസി അടിച്ച് കൂട്ടിയത്. സീസണില്‍ ബാ!ഴ്‌സലോണക്ക് വേണ്ടിയും മിന്നുന്ന പ്രകടനമാണ് മെസി പുറത്തെടുത്തത്
ഈ ലോകകപ്പിന്റെ താരമാകാനെത്തുകയാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ.
അദ്ഭുതങ്ങള്‍ തീര്‍ക്കുന്ന അതിമാനുഷനാണ് ക്രിസ്റ്റ്യാനൊ, കണക്കുകള്‍ കൊണ്ട് അളക്കാവുന്നതല്ല ക്രിസ്റ്റ്യാനോയുടെ കളിമികവ്. അത് കൊണ്ട് തന്നെ അവസാന ലോകകപ്പിനെത്തുന്ന ഇതിഹാസ താരത്തിനായി കാത്തിരിക്കുകയാണ് ലോകംബ്രസിലിയന്‍ സൂപ്പര്‍ താരം നെയ്മറുടെ കാലുകളാണ് മഞ്ഞപ്പടയുടെ ഗോളടിയന്ത്രം.
യോഗ്യത റൗണ്ടിലും, ജടഏ ക്ക് വേണ്ടി ഫ്രഞ്ച് ലീഗിലും ഗോളടിച്ച് കൂട്ടുകയായിരുന്നു നെയമര്‍ പരിക്ക് ക!ഴിഞ്ഞ് തിരിച്ചെത്തുന്ന നെയ്മറാണ് ബ്രസീലവിന്‍രെ പ്രതീക്ഷ. സന്നാഹമല്‍സരങ്ങലില്‍ നെയ്മര്‍ മിന്നുന്ന ഫോമിലേക്ക് തിരിച്ചെത്തിയതോടെ ആരാധകര്‍ ആവേശത്തിലാണ്
യുറുഗ്വായില്‍ നിന്ന് ലൂയി സുവാരസ് റഷ്യയിലേക്കെത്തുന്നത് ഗോളടി മേളം തീര്‍ക്കാനാണ് . യോഗ്യത റൗണ്ടില്‍ അഞ്ച് ഗോളുകളുമായി നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തിന്റെ രക്ഷകനായ സുവാരസ് റഷ്യയിലും ഗോള്‍ വല നിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇന്ന് ലോകം ഏറ്റവും ചര്‍ച്ച ചെയ്യുന്ന പേരുകളിലൊന്ന് മുഹമ്മദ് സലായുടേതാണ്.
സലയുടെ മാത്രം മികവിലാണ് ആഫ്രിക്കയില്‍ നിന്ന് ഈജിപ്ത് ലോകമേളക്കെത്തുന്നത് യോഗ്യ റണ്ടില്‍ 5 ഗോളുകളുമായി ആഫ്രിക്കന്‍ മേഖലയിലെ ടോപ്‌സ്‌കോററായ സലാ. ഇംഗ്ലീഷ്പ്രീമിയര്‍ ലിഗിലും, ചാമ്പ്യന്‍സ് ലീഗിലും ഗോള്‍ മ!ഴ തീര്‍ത്തു
അത്‌ല്റ്റിക്കോ മാഡ്രിഡിന്റെ ഗോളടിയന്ത്രം അന്റോണിയോ ഗ്രീന്‍സ്മാനാണ് ഫ്രാന്‍സിന്റെ ഗോള്‍വേട്ടക്കാരന്‍. അത്‌ലറ്റിക്കോക്ക് യൂറോപ്പ കിരീടം നേടിക്കൊടുത്ത ഗ്രീന്‍സ്മാന്റെ ബൂട്ടുകള്‍ റഷ്യയില്‍ തീ തുപ്പുമെന്നാണ് ഫ്രഞ്ച് പ്രതീക്ഷകള്‍.
സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ ജര്‍മ്മന്‍ ടീമില്‍ ഗോളടിക്കാനുള്ള ചുതലക്കാരില്‍ ഒരാള്‍ മാത്രമാണ് തോമസ് മുള്ളര്‍. 2010 ല്‍ ഗോള്‍ഡണ്‍ ബൂട്ടും, 14 ല്‍ സില്‍വര്‍ ബൂട്ടും നേടിയ മുള്ളര്‍ ഇപ്പോ!ഴും മികച്ച ഫോമില്‍ തന്നെയാണ്.
ഹാരികീനെന്ന നായകനാണ് ഇംഗ്ലണ്ടിന്റെ ഗോള്‍ സ്വപ്നങ്ങല്‍ പങ്ക് വെക്കുന്നത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോളുകളുടെ ആറാട്ട് നടത്തിയാണ് കീനിന്റെ വരവ്. ദേശീയ ടീമിനുവേണ്ടിയും, പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് വേണ്ടിയും മിന്നുന്ന പ്രകടനാമണ് കീന്‍ പുറത്തെടുത്തത് 201516. 201617 സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോറര്‍ കൂടിയായിരുന്നു കീന്‍
റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. പോളണ്ടിനെക്കുറിച്ച് ധൈര്യമായി പറയാന്‍ അവസരം നല്‍കിയ ഗോള്‍ വേട്ടക്കാരന്‍.
ലോകകപ്പ് യോഗ്യത റൗണ്ടില്‍ 10 കളികളില്‍ നിന്ന് 16 ഗോളുകളാണ് ലെവന്‍ഡോവ്‌സ്‌കി അടിച്ച് കൂട്ടിയത്. ബയേണ്‍ മ്യൂണിക്കിനു വേണ്ടിയും ഗോള്‍ മല യാണ് പോലിഷ് നായകന്‍ തീര്‍ത്തത്.
ഇനിയുമുണ്ട് ഗോള്‍വലക്ക് മുന്നില്‍ തീപ്പൊരി തീര്‍ക്കാനെത്തുന്ന താരങ്ങള്‍ റഷ്യ കാത്തിരിക്കുകയാണ് ചലിക്കുന്ന വലക്ക് മുന്നിലെ അദ്ഭുതങ്ങള്‍ കാണാന്‍..