രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

രാജ്യത്തെ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 5.3 ശതമാണ്. നഗരങ്ങളിലെ തൊഴിലില്ലായ്മ 7.8 ശതമാണ്

0

ഡൽഹി :ഒന്നാം മോദി സര്‍ക്കാരിന്‍റെ അവസാനകാലത്ത് 45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത് സൃഷ്ടിച്ചത് ദേശീയ സാംപിള്‍ സര്‍വേ ഓഫീസിന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി സ്ഥിരീകരിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം. തെരഞ്ഞെടുപ്പ് അടുത്തിരുന്നതിനാല്‍ കേന്ദ്രം ഈ റിപ്പോര്‍ട്ട് പൂഴ്ത്തുകയായിരുന്നു.

2017-18 വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം 6.1 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ സര്‍ക്കാരും നീതി ആയോഗും ഇത് നിഷേധിച്ചിരുന്നു. എന്നാല്‍ രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം തൊഴില്‍ മന്ത്രാലയം ഈ റിപ്പോര്‍ട്ട് ശരിവെച്ചു. രാജ്യത്തെ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 5.3 ശതമാണ്. നഗരങ്ങളിലെ തൊഴിലില്ലായ്മ 7.8 ശതമാണ്.

ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗീകരിച്ച റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിന് മുമ്പ് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാനും മലയാളിയുമായ പി.സി. മോഹനന്‍, കമ്മിഷന്‍ അംഗം ജെ.വി. മീനാക്ഷി എന്നിവര്‍ രാജിവെച്ചിരുന്നു. 1972-73 കാലഘട്ടത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് നോട്ടുനിരോധനത്തിന് ശേഷം ഉണ്ടായതെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.

You might also like

-