മഹാരാഷ്ട്രയില്‍ മുഖ്യ മന്ത്രിസ്ഥാന വിട്ടുനൽകി സഖ്യമില്ലന്ന് അമിത്ഷാ

താനും പ്രധാനമന്ത്രിയും പറഞ്ഞത് ഫട്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് തന്നെയാണ്. തെരെഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ എതിര്‍ക്കാതിരുന്ന ശിവസേന ഇപ്പോൾ പുതിയ ആവശ്യങ്ങളുയർത്തുകയാണ്

0

ഡൽഹി :മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകി ശിവസേനയുമായി
സഖ്യമില്ലന്നു ആഭ്യന്തരമന്ത്രി അമിത് ഷാ.പറഞ്ഞു ഫട്നാവിസ് മുഖ്യമന്ത്രിയാകുന്നതിനെ തെരഞ്ഞെടുപ്പിന് മുമ്പ് ആരും എതിർത്തിരുന്നില്ലെന്നും മുഖ്യമന്ത്രി പദം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം സ്വീകരിക്കാനാവുന്നതല്ലെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന പൊതുയോഗങ്ങളിലെല്ലാം താനും പ്രധാനമന്ത്രിയും പറഞ്ഞത് ഫട്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് തന്നെയാണ്. തെരെഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ എതിര്‍ക്കാതിരുന്ന ശിവസേന ഇപ്പോൾ പുതിയ ആവശ്യങ്ങളുയർത്തുകയാണ്.

സർക്കാർ രൂപീകരണത്തിന് ഇത്രയും സമയം, 18 ദിവസം രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും നൽകിയിട്ടില്ല. സർക്കാർ കാലാവധി കഴിഞ്ഞതോടെയാണ് ഗവർണർ കക്ഷികളെ ക്ഷണിച്ചത്. ശിവസേനക്കോ കോൺഗ്രസ്-എൻ.സി.പി സഖ്യത്തിനോ അവകാശം ഉന്നയിക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണം നടപ്പാക്കിയത്. ഏതെങ്കിലും പാർട്ടിക്ക്കേവല ഭൂരിപക്ഷം ഉണ്ടാവുകയാണെങ്കിൽ അവർക്ക് ഗവർണറെ സമീപിക്കാമെന്നും അമിത് ഷാ പറഞ്ഞു.അതേസമയം ഗവർണ്ണറുടെ നടപടിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുന്നതിൽ നിന്നും സേവസേന പിൻവാങ്ങി എൻ സി പി യുമായി ധാരണയിൽ എത്താനായില്ലങ്കിൽ വീണ്ടും ബി ജെ പി കൊപ്പം അധികാരം പങ്കിടാനുള്ള സേനയുടെ നീക്കമാണ് ഗവർണർക്കെതിരെയുള്ള പരാതി നൽകാതെ പിൻവാങ്ങലിനു കാരണം എന്നാണ് ശിവസേനയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന

You might also like

-