ശബരിമല യുവതീ പ്രവേശനം പുനഃപരിശോധനാ ഹർജി വിധി

ശബരിമലയിലെ സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വ്യക്തിപരമായ താൽപര്യങ്ങൾ മാറ്റി വച്ച് പരമോന്നത നീതിപീഡത്തിന്റെ വിധി അംഗീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു

0

കൊച്ചി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് 2018 സെപ്തംബർ 28 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹർജികളിൽ തീർപ്പ് കൽപ്പിച്ചു കൊണ്ടുള്ള വിധി നാളെ 2019 നവംബർ 14 ന് രാവിലെ 10.30 ന് ചീഫ് ജസ്റ്റീസിന്റെ കോടതിയിൽ കൂടുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് പ്രഖ്യാപിക്കും

ശബരിമലയിലെ സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വ്യക്തിപരമായ താൽപര്യങ്ങൾ മാറ്റി വച്ച് പരമോന്നത നീതിപീഡത്തിന്റെ വിധി അംഗീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികൾ പരിഗണിക്കണമോയെന്ന കാര്യത്തിൽ നാളെ സുപ്രീം കോടതി വിധി പറയാനിരിക്കെയാണ് മന്ത്രി കടകംപള്ളി നിലപാട് വ്യക്തമാക്കിയത്
യുവതീ പ്രവേശനം അനുവദിച്ച വിധിക്ക് എതിരായ 65 പുനഃപരിശോധനാ ഹർജികളിലാണ് വിധി. ശബരിമല യുവതി പ്രവേശന വിധി വന്ന് ഒരു വർഷത്തിലേറെ പിന്നിടുമ്പോഴാണ് പുനഃപരിശോധന ഹർജികളിൽ വിധി വരുന്നത്. മണ്ഡലകാല പൂജകൾക്കായി ശബരിമല നട ശനിയാഴ്ച തുറക്കാനിരിക്കെയാണ് പുനഃപരിശോധന ഹർജികളിൽ വിധി വരുന്നത് എന്നതും ശ്രദ്ധേയമാണ്

You might also like

-