മരടിലെ ഫ്ലാറ്റുകള്‍ ഈ മാസം 20നകം പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതിയുടെ അന്ത്യശാസനം

0

മരടിലെ ഫ്ലാറ്റുകള്‍ ഈ മാസം 20നകം പൊളിച്ചു നീക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതിയുടെ അന്ത്യശാസനം. ഫ്ലാറ്റുകള്‍ പൊളിച്ച് 20ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എന്തുകൊണ്ട് ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചീഫ് സെക്രട്ടറി നേരിട്ടെത്തി വിശദീകരിക്കണമെന്നും സുപ്രിം കോടതി വ്യക്തമാക്കി.

ഈ വര്‍ഷം മെയ് എട്ടിനാണ് കൊച്ചി മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീം‌കോടതി ഉത്തരവിട്ടത്. ഒരു മാസത്തിനകം ഫ്ലാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു മരട് മുനിസിപ്പാലിറ്റിയോട് കോടതി ആവശ്യപ്പെട്ടത്. മൂന്ന് മാസം പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെത്തുടര്‍ന്നാണ് കോടതി സ്വമേധയ കേസെടുത്തത്.

You might also like

-