ജോസ് കെ മാണിക്ക് പക്വതയില്ലെന്ന് പി.ജെ ജോസഫ്.

മാണി സാറിന്റെ പക്വതയോ വീണ്ടുവിചാരമോ ജോസ് കെ മാണിക്കില്ല. തനിക്കെതിരെ കോണ്‍ഗ്രസ് എം മുഖപത്രമായി പ്രതിച്ഛായയില്‍ വന്ന ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു ജോസഫ്.

0

ജോസ് കെ മാണിക്ക് പക്വതയില്ലെന്ന് പി.ജെ ജോസഫ്. മാണി സാറിന്റെ പക്വതയോ വീണ്ടുവിചാരമോ ജോസ് കെ മാണിക്കില്ല. തനിക്കെതിരെ കോണ്‍ഗ്രസ് എം മുഖപത്രമായി പ്രതിച്ഛായയില്‍ വന്ന ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു ജോസഫ്.

പ്രതിച്ഛായയിലൂടെ ആരാണ് സംസാരിക്കുന്നത് എന്ന് വ്യക്തമാണ്. ജോസ് കെ. മാണിയുടെ അറിവില്ലാതെ പ്രതിച്ഛായയില്‍ മുഖപ്രസംഗം വരില്ല. ആത്മാര്‍ഥമായി സ്ഥാനാര്‍ഥി ജയിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ഥിതിയില്‍ ഇങ്ങനെയുള്ള ലേഖനം വന്നാല്‍ ശരിയാകുമോ? ഇത്തരം നീക്കങ്ങള്‍‍ ജോസ് ടോമിന്റെ വിജയത്തിന് ഗുണകരമാകുമോ? എന്ത് ചെയ്താലും താന്‍ പ്രകോപിതനാകില്ലെന്നും ജോസഫ് പറഞ്ഞു.

You might also like

-