മമ്മുട്ടിക്ക് ഹുങ്ക് ‘ഫോണിൽ വിളിച്ചിട്ടും നിലപാട് മാറ്റിയില്ല’: മമ്മൂട്ടിക്കെതിരെ കണ്ണന്താനം
കൊച്ചി :മമ്മൂട്ടിക്കെതിരെ എറണാകുളത്തെ എൻഡിഎ സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർഥികൾ മികച്ചവരാണെന്ന മമ്മുട്ടിയുടെ പ്രസ്താവനയ്ക്കെതിരെയാണ് അൽഫോൺസ് രംഗത്തെത്തിയത്. പ്രസ്താവന അപക്വമാണ്. തെരഞ്ഞെടുപ്പ് സമയത്ത് മമ്മൂട്ടിയെപ്പോലെ ഒരാൾ ഇത്തരത്തിലൊരു പ്രസ്താവന നടത്താൻ പാടില്ലായിരുന്നുവെന്നും
“വലിയ മെഗാസ്റ്റാർ” എന്ന ഹുങ്കാണ് മമ്മുട്ടിക്ക്കണ്ണന്താനം കുറ്റപ്പെടുത്തി.
മമ്മൂട്ടിയുടെ പ്രസ്താവനയിൽ വേദന അറിയിച്ച് അദ്ദേഹത്തെ പിന്നീട് ബന്ധപ്പെട്ടുവെങ്കിലും നിലപാടിൽ തന്നെ മമ്മുട്ടി ഉറച്ചു നിൽക്കുകയായിരുന്നുവെന്നുംകണ്ണന്താനം വ്യക്തമാക്കി. ‘വോട്ടിംഗ് കഴിഞ്ഞ് പുറത്ത് വന്ന് എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർഥികളെ രണ്ട് വശത്ത് നിർത്തിയിട്ട് ഇവർ നല്ല സ്ഥാനാർഥികളാണെന്ന് പറയുന്നതിന്റെ അർഥം എന്താണ്. മൂന്നാമത്തെ സ്ഥാനാർഥിയായ കേന്ദ്രമന്ത്രിയായ നാൽപത് വർഷം പൊതുരംഗത്ത് പ്രവർത്തിച്ച ഞാൻ മോശമാണെന്ന സന്ദേശമാണ് നൽകുന്നത്. കേരളം ഇത്രയും വലിയ ആളാക്കിയ ഒരു നടൻ ഇങ്ങനെ പറയുന്നത് അപക്വമാണ്. ഇതുമായി ബന്ധപ്പെട്ട് എന്റെ മകൻ മമ്മൂട്ടിയെ കണ്ട് സംസാരിച്ചിരുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു അപ്പോൾ അദ്ദേഹം പറഞ്ഞത് വ്യക്തിപരമായല്ലെങ്കിൽ പോലും മമ്മൂട്ടിയുടെ പ്രസ്താവന വേദനയുണ്ടാക്കിയെന്നും കണ്ണന്താനം പറയുന്നു