LIVE UPDATE…കർണാടകയിൽ ബി ജെപി മുന്നേറ്റംതാമര, കേവലഭൂരിപക്ഷത്തിലേക്ക് കോൺഗ്രസ്സ് തകർന്നടിഞ്ഞു

0

    CON -75     BJP– 102  JDS-35  OTH -2

LIVE UPDATE

  • ഒറ്റകക്ഷിയാവാന്‍ ബിജെപി

  • എല്ലാ മേഖലയിലും കോണ്‍ഗ്രസിന് തകര്‍ച്ച

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കര്‍ണാടകയില്‍ തൂക്കുമന്ത്രിസഭയെന്ന് സൂചന. ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട് ബിജെപിയുടെ ലീഡ് 113 കടന്നു. അതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ജെഡിഎസ് നേതാവ് ദേവഗൌഡയുമായി ചര്‍ച്ച നടത്തി. ജെഡിഎസ് സഖ്യമടക്കം എല്ലാ സാധ്യതകളും തേടുമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‍ലോട്ട് വ്യക്തമാക്കി.
38 കേന്ദ്രങ്ങളിലായാണ് 222 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുന്നത്. ബംഗളൂരു നഗരത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. തീരദേശ മേഖലയില്‍ ബിജെപി മുന്നിലാണ്. മൈസൂര്‍ മേഖലയിലാകട്ടെ ജെഡിഎസാണ് ലീഡ് ചെയ്യുന്നത്.

2013ല്‍ 122 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ബിജെപിയും ജെഡിഎസും 40 വീതം സീറ്റുകളില്‍ വിജയിച്ചു.

You might also like

-