പിതാവിനെ വധിച്ച ഇന്ത്യന്‍ യുവാവിന് 25 വര്‍ഷം തടവ്
പിതാവിനെ വെടിവെപ്പ് കൊലപ്പെടുത്തിയ സെയ്‌റി വില്ലാ (ന്യൂജേഴ്‌സി)യില്‍ നിന്നുള്ള 22 വയസ്സുക്കാരന്‍ വിശാല്‍ ഷാക്ക് ന്യൂ ബ്രണ്‍സ് വിക്ക് സുപ്പീരിയര്‍ കോടതി ജഡ്ജി കോളിന്‍ഫഌന്‍ 25 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു
ന്യൂജേഴ്‌സി: പിതാവിനെ വെടിവെപ്പ് കൊലപ്പെടുത്തിയ സെയ്‌റി വില്ലാ (ന്യൂജേഴ്‌സി)യില്‍ നിന്നുള്ള 22 വയസ്സുക്കാരന്‍ വിശാല്‍ ഷാക്ക് ന്യൂ ബ്രണ്‍സ് വിക്ക് സുപ്പീരിയര്‍ കോടതി ജഡ്ജി കോളിന്‍ഫഌന്‍ 25 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. മെയ് 17 നായിരുന്ന കോടതി വിധി.
2016 ജൂണ്‍നാണ് പിതാവ് പ്രദീപ് കുമാര്‍ ഷായെ (53) കൊലപ്പെടുത്തിയ കേസ്സില്‍ മകനെതിരെ കേസ്സ് ചാര്‍ജ്ജ് ചെയ്തത്.
2016 ജൂണ്‍ 10നായിരുന്നു സംഭവം. അന്ന് 20 വയസ്സുകാരനായിരുന്ന വിശാല്‍ വീടിനകത്തുവെച്ചാണ് പിതാവിന് നേരെ വെടിയുതിര്‍ത്തത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അടുത്ത ദിവസം മരിക്കുകയായിരുന്നു.
മകന്‍ തന്നെയാണ് 911 വിളിച്ചു വിവരം അറിയിച്ചത്. പിതാവ് വീടിനകത്ത് രക്തത്തില്‍ കുളിച്ച് കിടക്കുകയാണെന്നാണ് ഡെസ്പാച്ചറെ അറിയിച്ചത് (ഫോണില്‍ പറഞ്ഞത്). വിശാലിനെതിരെ നിയ വിരുദ്ധമായി തോക്ക് കൈവശം വെച്ചതിനും, കൊലകുറ്റത്തിനും കേസ്സെടുത്തു. ഒരു മില്യണ്‍ ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചതായി മിഡില്‍ ഡെസ്ക് കൗണ്ടി പ്രോസിക്യൂട്ടര്‍ അറിയിച്ചു. കുറ്റം ചെയ്തിട്ടില്ല എന്ന് വിശാല്‍ വാദിച്ചുവെങ്കിലും തെളിവുകള്‍ എതിരായിരുന്നു. വെടിവെക്കുവാന്‍ പ്രേരിപ്പിച്ചതെന്തായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തിയില്ല, 23 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചു കഴിഞ്ഞതിന് ശേഷം മാത്രമേ പരോളിന് പോലും അര്‍ഹതയുണ്ടായിരിക്കുകയുള്ളൂവെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു