പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് ജൂലൈയിൽ നടക്കും.
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് ജൂലൈയിൽ നടക്കും. ജൂലൈ 25നും 27നും ഇടയിൽ തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ(ഇസിപി) പ്രസിഡന്റ് മംനൂൺ ഹുസൈൻ ശുപാര്‍ശ സമര്‍പ്പിച്ചു.
പിഎംഎൽ-എൻ സർക്കാരിന്റെ കാലാവധി മേയ് 31ന് അവസാനിരിക്കെയാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പ് നടക്കുംവരെയുള്ള ഇടക്കാല സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചർച്ച നടക്കുകയാണ്.