ലിനി നമ്മുടെയെല്ലാം നൊമ്പരമാണ് പിണറായി വിജയൻ

0

ലിനിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ കേരളമൊന്നാകെ പങ്കുചേരുന്നു

ലിനിയുടെ ജീവത്യാഗത്തിനു താരതമ്യങ്ങളില്ല

കോഴിക്കോട്: സർക്കാർ ആശുപത്രയിൽ രോഗപരിചരണത്തിനിടെ മരിച്ച നഴ്‌സ് ലിനി നമ്മുടെയെല്ലാം നൊമ്പരമാണ്. ലിനിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ കേരളമൊന്നാകെ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . നിപ്പാ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടയfല്‍ ജീവന്‍ വെടിയേണ്ടി വന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ചുമതല ആത്മാര്‍ത്ഥമായി നിര്‍വഹിക്കുന്നതിനിടയിലാണ് ലിനിക്ക് ഈ ദുര്യോഗമുണ്ടായത് എന്നത് ഏറെ ദുഖകരമാണെന്നും ആ ജീവത്യാഗത്തിനു താരതമ്യങ്ങളില്ലന്നും അദ്ദേഹം പറഞ്ഞു.

You might also like

-