ട്രംപിന് തിരിച്ചടി ഇംപീച്ച്മെന്റ് ജനപ്രതിനിധി സഭയിൽ പ്രമേയം പാസായി; ഇനി സെനറ്റിലേക്ക്

അധികാര ദുർവിനിയോഗവും പാർലമെൻറിന്റെ പ്രവർത്തനത്തിൽ കൈകടത്തലുമാണ് പ്രസിഡന്റിനെതിരായ കുറ്റങ്ങൾ. ഉപരിസഭയായ സെനറ്റിലും കുറ്റവിചാരണ പ്രമേയം പാസായാൽ ട്രംപ് പുറത്താവും

0

വാഷിങ്ടൺ ഡി സി :പ്രസിഡന്റ് ഡോണൾഡ് ട്രം പിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി. അധികാര ദുർവിനിയോഗവും പാർലമെൻറിന്റെ പ്രവർത്തനത്തിൽ കൈകടത്തലുമാണ് പ്രസിഡന്റിനെതിരായ കുറ്റങ്ങൾ. ഉപരിസഭയായ സെനറ്റിലും കുറ്റവിചാരണ പ്രമേയം പാസായാൽ ട്രംപ് പുറത്താവും.അമേരിക്കൻ ജനാധിപത്യ ചരിത്രത്തിലെ മൂന്നാം ഇംപീച്ച്മെൻറ് പ്രമേയത്തിൽ ചൂടേറിയ ചർച്ചയാണ് ജനപ്രതിനിധി സഭയിൽ നടന്നത്.

ജനാധിപത്യവും ഭരണഘടനയും ഉയർത്തിക്കാട്ടി ഭരണ പ്രതിപക്ഷങ്ങൾ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചു. രാഷ്ട്ര ശിൽപികളുടെ സ്വപ്നങ്ങൾ അട്ടിമറിക്കപ്പെടാതിരിക്കാനാണ് വേദനയോടെ ഇംപീച്ച്മെന്റ് നടപടികളിലേക്ക് കടന്നതെന്ന് സ്പീക്കർ നാൻസി പെലോസി പറഞ്ഞു. എന്നാൽ ഡെമോക്രാറ്റുകളാണ് അധികാര ദുർവിനിയോഗം നടത്തുന്നതെന്ന് ആരോപിച്ച റിപ്പബ്ലിക്കൻ അംഗം പ്രമേയത്തിന്റെ കോപ്പി കീറിയെറിഞ്ഞു.പ്രസിഡന്റിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ഡെമോക്രാറ്റുകൾ തിരിച്ചടിച്ചു. കുറ്റവിചാരണ പ്രമേയം ഇനി പാർലമെൻറിന്റെ ഉപരിസഭയായ സെനറ്റ് ചർച്ച ചെയ്യും. റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സെനറ്റ് പ്രസിഡന്റിനെ കുറ്റവിമുക്തനാക്കാനാണ് സാധ്യത.

You might also like

-