ജെഡിഎസ് , വിമതർ ഇനി കോൺഗ്രസ്സിൽ

0

ബംഗളൂരു: കര്‍ണാടകയില്‍ നാല് ജെഡിഎസ് വിമത എംഎല്‍എമാര്‍ രാജിവച്ചു. സമീര്‍ അഹമ്മദ് ഖാന്‍, ശ്രീനിവാസ മൂര്‍ത്തി, ഭീമ നായിക്, ചെലുവരായ സ്വാമി എന്നിവരാണ് രാജി സമര്‍പ്പിച്ചത്.
ഞായറാഴ്ച മൈസൂരുവില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഇവര്‍ കോണ്‍ഗ്രസില്‍ ചേരും.
ഏഴ് വിമത എംഎല്‍എമാരുടെ പിന്തുണയിലാണ് കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചത്.
2016ല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട്‌ചെയ്തതിനെ തുടര്‍ന്ന് ഏഴ് എംഎല്‍എമാരെ ജെഡിഎസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു

You might also like

-