പലസ്തീന്‍ വിപ്ലവ ഗായിക റിം ബെന്ന ഓർമ്മയായി

0

ജെറുസലേം:പ്രസിദ്ധ പലസ്തീന്‍ ഗാനരചയിതാവും ഗായികയുമായ റിം ബെന്ന അന്തരിച്ചു. ഒന്‍പതുവര്‍ഷമായി അര്‍ബുദരോഗബാധയെത്തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് 51 കാരിയായ റിം ബെന്ന വിടപറയുന്നത് . ജന്മസ്ഥലമായ നസ്റേത്തിലായിരുന്നു റിം ബെന്നയുടെ അന്ത്യം 

തികഞ്ഞ ദേശ സ്നേഹിയായിരുന്ന റിം ബെന്ന പലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ ലോകമെമ്പാടുമുള്ള വേദികളില്‍ ഗാനങ്ങള്‍ അവതരിപ്പിച്ചിരുന്നു. പാലസ്തീന്‍ സ്വാതന്ത്രത്തെ സൂചിപ്പിക്കുന്ന പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞാണ് റിം ബെന്ന ഒട്ടുമിക്ക വേദികളിലും എത്തിയിരുന്നത് .
ഞായറാഴ്ച രാവിലെയോടെ റിം ബെന്ന അന്തരിച്ചെന്ന് ബന്ധുക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പലസ്തീനിലെ പ്രശസ്തനായ കവി സൗഹരിയ സബാഗിന്‍റെ മകളാണ് 51 കാരിയായ റിം ബെന്ന. റിം ബെന്നയുടെ മരണത്തിലൂടെ ഒരുഹായികയെമാത്രമല്ല ഒരു ദേശസ്നേഹിയാണ് പലസ്‌തീൻ നഷ്ടമാകുന്നതാണ് .

You might also like

-