ഓഖി : കേരളത്തിന് 169 കോടിയുടെ കേന്ദ്രസഹായം.
കടലിലും കരയിലും ഒരുപോലെദുരന്ധം വിതച്ച ഒഖി
ദുരിതാശ്വാസത്തിനും തീരമേഖലയുടെ പുനര്‍നിര്‍മ്മാണത്തിനുമായി 7340 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്.എന്നാൽ നാമമാത്ര തുകയാണ് കേന്ദ്രം അനുവദിച്ചത് 169.63 കോടി രൂപ മാത്രം .ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
. കേരളത്തിന് പുറമെ ഓഖി ദുരന്തവും വടക്ക് കിഴക്കന്‍ മണ്‍സൂണും ദുരിതത്തിലാക്കിയ തമിഴ്നാട്, വെള്ളപ്പൊക്കമുണ്ടായ ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍ ഉത്തര്‍പ്രദേശ്, വരള്‍ച്ചയുണ്ടായ ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാടിന് 133.05 കോടി രൂപയാണ് അനുവദിച്ചു ..
കഴിഞ്ഞ ഡിസംബറില്‍ കേരളത്തിനും തമിഴ്നാടിനും ലക്ഷദ്വീപിനും അടിയന്തര കേന്ദ്ര ധനസഹായമായി 325 കോടി രൂപ നല്‍കിയിരുന്നു. ദുരന്തം നേരിടാന്‍ കേരളത്തിന് 76 കോടി രൂപയും അനുവദിച്ചു. ഡിസംബര്‍ അവസാന വാരം 133 കോടി രൂപയും കേരളത്തിന് അനുവദിച്ചിരുന്നു. .
.