ഒളിഞ്ഞുനോക്കുന്നവർ അഴിക്കുള്ളിൽ പുതിയനിയമം
റിയാദ്: പങ്കാളിയുടെതടക്കം മറ്റുള്ളവരുടെ സ്മാർട്ട് ഫോണിൽ ഒളിഞ്ഞുനോക്കുന്നവർക്ക് വൻ പിഴയും തടവുശിക്ഷയും നല്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം സൗദി അറേബ്യയിൽ നിലവിൽ വന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും ശിക്ഷ ഒരു പോലെ ബാധകമാണ്.
അനുമതിയില്ലാതെ പങ്കാളിയുടെ ഫോൺ പരിശോധിക്കുന്നത് നിയമം വിലക്കുന്നു. കുറ്റം തെളിഞ്ഞാൽ അഞ്ചു ലക്ഷം സൗദി റിയാൽ വരെ പിഴയും ഒരു വർഷം വരെ തടവും രണ്ടും കൂടിയും ലഭിക്കാം. സ്വകാര്യത സംരക്ഷിക്കാനാണ് നിയമം കൊണ്ടു വന്നതെന്ന് സൗദി സാംസ്കാരിക മന്ത്രാലയം അറിയിച്ചു. യുഎഇയിലും സമാന നിയമമുണ്ട്. അവിടെ മൂന്നു മാസം വരെ തടവും മൂവായിരം ദിർഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റ മാണിത്