ഒരു ദശാബ്ദത്തിന് ശേഷം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ലാഭത്തിലേക്ക്

0

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ലാഭത്തിലേക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4 കോടി രൂപ അറ്റ ആദായം നേടിയതായി ചെയര്‍മാന്‍ പി.രവീന്ദ്രന്‍ അറിയിച്ചു. ചരക്കു നീക്കത്തിലെ വര്‍ദ്ധനവാണ് പോര്‍ട്ട് ട്രസ്റ്റിനെ ലാഭത്തിലേക്ക് എത്തിച്ചത്. ഇന്ത്യയിലെ മറ്റ് പ്രധാന തുറമുഖങ്ങളെക്കാള്‍  വളര്‍ച്ചാ നിരക്കില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് മുന്നിലെത്തിയിരിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചരക്ക് നീക്കത്തില്‍ വലിയ വര്‍ദ്ധനവാണ് പോര്‍ട്ട് ട്രസ്റ്റിന് നേടാനായത്.29.14 മെട്രിക് ടണ്‍ കാര്‍ഗോ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈകാര്യം ചെയ്തു.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16.51% വര്‍ധനവാണ് ഇത്. കണ്ടെയ്‌നര്‍ വഴിയുള്ള ചരക്ക് നീക്കത്തില്‍ മാത്രം 13% വളര്‍ച്ച കൈവരിക്കാനായി. 2015-16 വര്‍ഷത്തില്‍ 40 കോടിയുടേയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 27 കോടിയുടേയും നഷ്ടമുണ്ടായിടത്ത് നാല് കോടിയുടെ അറ്റാദായം എന്ന നേട്ടത്തിലേക്കാണ് ഇതോടെ കൊച്ചി പോര്‍ട്ട് ട്രസ്റ്റ്‌റ് എത്തിയിരിക്കുന്നത്. വല്ലാര്‍പാടം തുറമുഖത്തോട് മത്സരിച്ചാണ് പോര്‍ട്ട് ട്രസ്റ്റിന്റെ ഈ നേട്ടം എന്നതും ശ്രദ്ധേയം ആണ്

തുറമുഖ മേഖലയുടെ വികസനം ലക്ഷ്യം വച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സാഗര്‍മാലയുടെ കീഴില്‍ 4 നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.ഒപ്പം പോര്‍ട്ട് ആശുപത്രി അടക്കം സ്വച്ച് ഭാരതിന് കിഴിലുള്ള മറ്റ് പദ്ധതികളും സഞ്ചാരികളുടെ പ്രിയ ഇടമായ കൊച്ചിയില്‍ രണ്ടാമതൊരു രാജ്യാന്തര ക്രൂയിസ് ടെര്‍മിനല്‍ കൂടി നിര്‍മ്മിച്ച് വിനോദസഞ്ചാരമേഖലയെ വളര്‍ത്താനും  പോര്‍ട്ട് ട്രസ്റ്റ് ലക്ഷ്യമിടുന്നു. എല്‍എന്‍ജി പദ്ധതി കൂടി പ്രാവര്‍ത്തികമായാല്‍ ലാഭക്കണക്കുകള്‍ മാത്രം പറയാനുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ നിരയിലേക്ക് എത്താനാകും ആകും എന്നാണ് പോര്‍ട്ട് ട്രസ്റ്റിന്റെ പ്രതീക്ഷ.

You might also like

-