ഉത്തരേന്ത്യയിൽ വീണ്ടും പൊടിക്കാറ്റ് മരണം 40 കടന്നു
ഞായറാഴ്ച ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി, ബിഹാർ, തെലങ്കാന, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിൽ വീശിയടിച്ച പൊടിക്കാറ്റിലും പേമാരിയിലും ഇടിമിന്നലിലുമായി നിരവധി പേർ മരിച്ചു. പശ്ചിമ ബംഗാൾ-9, തെലങ്കാനയിലും ആന്ധ്ര പ്രദേശിലുമായി ഒന്‍പത്, ഉത്തർപ്രദേശ്-18 ഡൽഹി-2 വെസ്റ്റ് ബംഗാൾ 9 എന്നിങ്ങനെയാണ് മരിച്ചവരുടെ ലഭ്യമാകുന്ന കണക്കുകൾ. പേമാരിയിലും കൊടുങ്കാറ്റിലും നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്.
ഡൽഹി : രാജ്യത്ത് ദുരിതം വിതച്ച ശക്തമായ പൊടിക്കാറ്റിലും മഴയിലും 40 മരിച്ചു. ബംഗാള്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഡല്‍ഹി രാജസ്ഥാന് സംസ്ഥാനങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് വീശി.. ഇടിമിന്നലോട് കൂടിയ മഴയില്‍ ആന്ധ്രാപ്രദേശില്‍ മാത്രം ആറ് മരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങലില്‍ ഉണ്ടായ പൊടിക്കാറ്റില്‍ നിരവധി പേരാണ് മരിച്ചത്.
ഡൽഹി വിമാനത്താവളത്തിലേക്കുള്ള 70 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിരവധി സർവീസുകൾ അനിശ്ചിതമായി വൈകുകയാണ്. മെട്രോ സർവീസുകളെയും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു. നോയിഡ, ദ്വാരക എന്നിവിടങ്ങളിൽ സർവീസുകൾ അരമണിക്കൂർ നേരത്തേക്കു നിർത്തിവച്ചു. വൈകിട്ട് അഞ്ചോടെയാണ് മഴ ആരംഭിച്ചത്.
കഴിഞ്ഞയാഴ്ച ഡൽഹിയടക്കക്കം 13 സംസ്ഥാനങ്ങളിൽ കനത്ത പൊടിക്കാറ്റ് വീശിയിരുന്നു. ഇതേതുടർന്ന് ഡൽഹി, ചണ്ഡിഗഡ്, ഹരിയാന എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയുണ്ടായി. ഈ മാസം തുടക്കത്തിൽ ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ വീശിയടിച്ച പൊടിക്കാറ്റിലും മഴയിലും നൂറിലധികം പേർ മരിച്ചിരുന്നു.
രാജസ്ഥാനിലും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമായി പൊടിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. എഴുപതിലധികം പേര്‍ക്ക് പരിക്കേറ്റു. പൊടിക്കാറ്റിന് പുറകേ ചൂടുകൂടിയതും ജനങ്ങളെ വലയ്ക്കുകയാണ്. പല സ്ഥലങ്ങളിലും ഇന്നലെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി.
എന്നാല്‍ ഉത്തരാഖണ്ഡിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമായി കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂറിനിടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പൊടിക്കാറ്റിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. അടുത്ത രണ്ട് ദിവസം കൂടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴയും കാറ്റും തുടരുമെന്നും മുന്നറിയിപ്പുണ്ട്. കടലില്‍ പോകുന്നവര്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥയില്‍ പെട്ടെന്ന് വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി.