ഇ​റ്റാ​ലി​യ​ന്‍ ലീ​ഗ് കി​രീ​ടം തു​ട​ര്‍​ച്ച​യാ​യ ഏ​ഴാം പ്രാ​വ​ശ്യ​വും യു​വ​ന്‍റ​സ് സ്വ​ന്ത​മാ​ക്കി.

0

മി​ല​ൻ: ഇ​റ്റാ​ലി​യ​ന്‍ ലീ​ഗ് കി​രീ​ടം തു​ട​ര്‍​ച്ച​യാ​യ ഏ​ഴാം പ്രാ​വ​ശ്യ​വും യു​വ​ന്‍റ​സ് സ്വ​ന്ത​മാ​ക്കി. എ​എ​സ് റോ​മ​യ്ക്കെ​തി​രെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല പിടിച്ച യു​വ​ന്‍റ​സ് നി​ർ​ണാ​യ​ക​മാ​യ ഒ​രു പോ​യി​ന്‍റ് നേടി. ഇ​തോ​ടെ ഒ​രു മ​ത്സ​രം ബാ​ക്കി നി​ൽ​ക്കെ ‌യു​വ​ന്‍റ​സ് കി​രീ​ടം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ലീ​ഗി​ൽ 37 മ​ത്സ​ര​ങ്ങ​ളി​ൽ 92 പോ​യി​ന്‍റാ​ണ് യു​വ​ന്‍റ​സി​നു​ള്ള​ത്. അ​തേ​സ​മ​യം, നാ​പോ​ളി​ക്ക് 37 മ​ത്സ​ര​ങ്ങ​ളി​ല്‍ 88 പോ​യ​ന്‍റാ​ണു​ള്ള​ത്. അ​വ​സാ​ന മ​ത്സ​രം വി​ജ​യി​ച്ച് മൂ​ന്നു പോ​യി​ന്‍റ് നേ​ടി​യാ​ലും നാ​പോ​ളി​ക്ക് ഒ​ന്നാ​മ​ത്തെ​ത്താ​ൻ സാ​ധി​ക്കി​ല്ല.

യു​വ​ന്‍റ​സി​ന്‍റെ 34-ാം ലീ​ഗ് കി​രീ​ട​മാ​ണി​ത്. നേ​ര​ത്തെ, എ​സി മി​ലാ​നെ തോ​ൽ​പ്പി​ച്ച് കോ​പ്പ ഇ​റ്റാ​ലി​യ കി​രീ​ട​വും യു​വ​ന്‍റ​സ് നേ​ടി​യി​രു​ന്നു.

You might also like

-