ഇസ്രായേൽ സൈനിക കേന്ദ്രത്തിന് നേരെ സിറയയിലുള്ള ഇറാന്‍ സൈന്യം ആക്രമണം നടത്തി

0

ദമസ്‌കസ്: ഇസ്രായേൽ സൈനിക കേന്ദ്രത്തിന് നേരെ സിറയയിലുള്ള ഇറാന്‍ സൈന്യം ആക്രമണം നടത്തി. ഇന്നലെ അര്‍ധരാത്രിക്കു ശേഷമായിരുന്നു ആക്രമണം. ഗോലാന്‍ കുന്നുകളിലുള്ള സൈനിക കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു.

ആഭ്യന്തര യുദ്ധത്തില്‍ പൊറുതിമുട്ടുന്ന പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് പിന്തുണ നല്‍കുന്നതിന് വേണ്ടി സിറിയയില്‍ വിന്യസിച്ചിട്ടുള്ള ഇറാന്‍ സേനയാണ് ആക്രമണം നടത്തിയത്.

ഇതാദ്യമായാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇവിടെ നിന്ന് ഇറാന്‍ ആക്രമണം നടത്തുന്നത്. അതേ സമയം, ഇസ്രായേലി സൈന്യം സിറിയയിലെ റഡാര്‍ സ്റ്റേഷനുകള്‍, പ്രതിരോധ കേന്ദ്രങ്ങള്‍, ആയുധ സംഭരണികള്‍ എന്നിവ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയതായി സിറിയന്‍ സര്‍ക്കാര്‍ മാധ്യമം അറിയിച്ചു. ഇറാന്‍ വിക്ഷേപിച്ച 20ഓളം ഗ്രാഡ്, ഫജര്‍ റോക്കറ്റുകള്‍ തങ്ങളുടെ ഡോം പ്രതിരോധ സംവിധാനം ഉപയോഗിച്ച്‌ തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു.

You might also like

-