അറബിക്കടലിൽ ന്യൂനമർദ്ദം സംസ്ഥാനത്ത് ചുഴലിക്കാറ്റിന് സാധ്യത
48 മണിക്കൂറിനുളളിൽ അതിതീവ്ര ന്യൂനമർദ്ദത്തെ തുടർന്ന് കേരള,കർണാടക തീരങ്ങളിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം :അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 48 മണിക്കൂറിനുളളിൽ അതിതീവ്ര ന്യൂനമർദ്ദത്തെ തുടർന്ന് കേരള,കർണാടക തീരങ്ങളിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയും പ്രതീക്ഷിക്കുന്നുണ്ട്.തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.