അമേരിക്കൻ അന്വേഷണം പരാജപ്പെട്ടു നിരവ് മോദി “യു സ്” സിലുണ്ടോയെന്നറില്ല
ന്യൂഡല്‍ഹി:സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യ വിട്ട വജ്ര വ്യാപാരി നീരവ് മോദി അമേരിക്കയിലുണ്ടോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് യു എസ് അധികൃതര്‍. നീരവ് മോദി രാജ്യത്തുണ്ടെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് യുഎസ് സര്‍ക്കാര്‍ വ്യക്തമാക്കി.
വായ്പാ തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞ നീരവ് അമേരിക്കയിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നീതിന്യായ വകുപ്പ് വക്താവിന്‍റെ പ്രതികരണം. നീരവ് മോദി ബെല്‍ജിയത്തിലുണ്ടെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്
പി എന്‍ ബി ബാങ്കിന്‍റെ ജാമ്യം ഉപയോഗിച്ച് 11,300 കോടി രൂപ നീരവ് മോദി തട്ടിയെടുത്തുവെന്നാണ് ആരോപണം. നീരവ് പഞ്ചാബ് നാഷനല്‍ ബാങ്കിനെ സമീപിച്ച് വിദേശ വ്യാപാരത്തിനുള്ള ‘ലെറ്റര്‍ ഒാഫ് ക്രെഡിറ്റ്’ (ബാങ്ക് ഗാരന്റി) ആവശ്യപ്പെടുകയും ഇതിനുള്ള തുക നീരവ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയുമായിരുന്നു. എന്നാല്‍, ഇൗ തുക ബാങ്കിന്‍റെ വരവ് പുസ്തകത്തില്‍ ചേര്‍ക്കാതെ തന്നെ ബാങ്ക് ഗാരന്റി നല്‍കിയാണ് തട്ടിപ്പ് അരങ്ങേറിയത്.
രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെയും ബിസിനസ് പങ്കാളി മെഹല്‍ ചോക്സിയുടെയും പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം മരവിപ്പിച്ചിരുന്നു. അതേസമയം മോദിയുടെ തിരോധ്ത്തനം സബന്ധിച്ച ഇന്ത്യൻ സർക്കാർ നടത്തുന്ന അന്വേഷണം പ്രഹസനമെന്നും ആരോപണമുണ്ട്