അടൂർ പ്രകാശ് എംഎൽഎ സ്ഥാനം രാജിവെച്ചു.

സിറ്റിംഗ് എംപിയായിരുന്ന എൽഡിഎഫ് സ്ഥാനാർത്ഥി എ സമ്പത്തായിരുന്നു ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ പ്രധാന എതിരാളി.

0

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് എംഎൽഎ സ്ഥാനം രാജിവെച്ചു. സ്പീക്കർ പി ശ്രീരാമകൃഷ്ണന് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. നാളെ മുതൽ നിയമസഭാ അംഗത്വം രാജിവെക്കുന്നതായി അടൂർ പ്രകാശ് കത്തിൽ പറയുന്നു.

സിറ്റിംഗ് എംപിയായിരുന്ന എൽഡിഎഫ് സ്ഥാനാർത്ഥി എ സമ്പത്തായിരുന്നു ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ പ്രധാന എതിരാളി. 39,071 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ സമ്പത്തിനെ അടൂർ പ്രകാശ് പരാജയപ്പെടുത്തിയത്. അടൂർ പ്രകാശിന് 3,79,469 വോട്ടും സമ്പത്തിന് 3,40,298 വോട്ടുമാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ശോഭ സുരേന്ദ്രന് ലഭിച്ചത് 2,45,502 വോട്ടായിയുന്നു.

You might also like

-