ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തി

5 മുതല്‍ 6 വരെ തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ഇന്‍ചാര്‍ജുമാരുടെ കണ്‍വെന്‍ഷന്‍ അമിത് ഷാ ഉദ്ഘാടനം

0

തിരുവനന്തപുരം: പൊതു തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അമിത് ഷായ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് അമിത് ഷായെ സ്വീകരിക്കാനായി എത്തിയത്. തുടര്‍ന്ന് ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തിലും പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെയും പ്രഭാരിമാരുടെയും സംയുക്ത യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

5 മുതല്‍ 6 വരെ തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ഇന്‍ചാര്‍ജുമാരുടെ കണ്‍വെന്‍ഷന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇടപ്പഴഞ്ഞി ആര്‍ ഡി ആര്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഈ യോഗം. രാത്രി 9 ന് ലക്ഷദ്വീപിലെ പാര്‍ട്ടി നേതാക്കളുമായി ദേശീയ അദ്ധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തും. തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് യോഗം

You might also like

-