പുല്‍വാമയില്‍ പള്ളി ഇമാമിന് നേരെ തീവ്രവാദി ആക്രമണം: ഭീകരർ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ കൊലപ്പെടുത്തി

ആക്രമണത്തിൽ വെടിയേറ്റ ഇമാം മുഹമ്മദ് അശ്‌റഫ് തോകറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

0

ഡൽഹി : പുല്‍വാമ: കശ്മീരിലെ പുല്‍വാമയില്‍ പള്ളി ഇമാമിന് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തിൽ വെടിയേറ്റ ഇമാം മുഹമ്മദ് അശ്‌റഫ് തോകറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുല്‍വാമയിലെ പരിഗാം ഗ്രാമത്തിലെ ഹനഫീ പള്ളി ഇമാമിന് നേരെയാണ് വെള്ളിയാഴ്ച രാവിലെ ഒരു കൂട്ടം ഭീകരര്‍ വെടിവെപ്പ് നടത്തിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കശ്മീരില്‍ വ്യാപകമായ തീവ്രവാദ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജമ്മു കശ്മീരിലെ ഷോപിയാനില്‍ നിന്ന് കഴിഞ്ഞ ദിവസം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസ് കോണ്‍സ്റ്റബിള്‍ ജാവേദ് അഹമ്മദിനെ ഇന്ന് രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഷോപിയാനിലെ ദന്‍ഗമില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കച്ച്‌ദ്വാരയിലുള്ള വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയാണ് തീവ്രവാദികള്‍ ജാവേദിനെ തട്ടിക്കൊണ്ട് പോയത്. പ്രദേശത്ത് ശക്തമായ തെരച്ചില്‍ നടത്തിയെങ്കിലും കോണ്‍സ്റ്റബിളിനെ കണ്ടെത്താനായിരുന്നില്ല.

You might also like

-