89 കാരറ്റ് ഡയമണ്ട് കുഴിച്ചെടുത്തു; വില 90 കോടി

ലോകത്തില്‍ കണ്ടെത്തിയതില്‍ അഞ്ചാമത്തെ വലിപ്പമുള്ള ഡയമണ്ടാണിത്.

0

ആഫ്രിക്കയിലെ ലെസോതോസ് മൊതായേയില്‍ നിന്നും 89 കാരറ്റ് വരുന്ന യെല്ലോ ഡയമണ്ട് കുഴിച്ചെടുത്തു. ഏകദേശം 90 കോടിയോളം വില വരുന്ന ഡയമണ്ടാണ് ലഭിച്ചിരിക്കുന്നത്. മൈനിങ് കമ്പനിയായ ലുകാപയാണ് ഡയമണ്ട് കുഴിച്ചെടുത്തത്. അടുത്തിടെ 25 കാരറ്റ് യെല്ലോ ഡയമണ്ടും ഇവര്‍ക്ക് ഖനനത്തിലൂടെ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നേട്ടം.

വളരെ കുറച്ച് അല്ലെങ്കില്‍ നൈട്രജന്‍ ആറ്റം ഇല്ല എന്നുള്ളതാണ് ഈ ഡയമണ്ടിനെ ഏറ്റവും വിലയുള്ളതായി മാറ്റുന്നത്. ലോകത്തില്‍ കണ്ടെത്തിയതില്‍ അഞ്ചാമത്തെ വലിപ്പമുള്ള ഡയമണ്ടാണിത്.

ഡയമണ്ട് ഖനികളുടെ ഒരു കേന്ദ്രമായാണ് ദക്ഷിണാഫ്രിക്ക അറിയപ്പെടുന്നത്. ഇവിടെ നിന്നുമാണ് ലോകത്തെ വിലയേറിയ ഡയമണ്ടുകളില്‍ പലതും കുഴിച്ചെടുത്തിട്ടുള്ളത്. 1905ല്‍ തോമസ് കള്ളിനനാണ് ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് കണ്ടെത്തിയിട്ടുള്ളത്. 3106 കാരറ്റ് വരുന്ന ഡയമണ്ടായിരുന്നു ഇത്. ഇതില്‍ നിന്നും രണ്ടു ഡയമണ്ടുകള്‍ പിന്നീട് വേര്‍തിരിച്ചെടുത്തു. കള്ളിനന്‍ 1, കള്ളിനന്‍ 2 എന്ന് അറിയപ്പെടുന്ന ഈ ഡയമണ്ടുകള്‍ ഇന്ന് ബ്രിട്ടീഷ് രാജവംശത്തിന്റെ ആഭരണ ശേഖരത്തിലാണുള്ളത്