പാസ്റ്റര്‍ അനിഷ് കാവാലം ഡാലസില്‍ ആഗസ്റ്റ് 30 മുതല്‍

0

ഗാര്‍ലന്റ് (ഡാലസ്): സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനും വേദപണ്ഡിതനുമായ പാസ്റ്റര്‍ അനീഷ് കാവാലം ഡാലസ് ഗാര്‍ലന്റില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സുവിശേഷ യോഗങ്ങളില്‍ മുഖ്യപ്രഭാഷണം നടത്തും.

ഗാര്‍ലന്റ് ബ്രോഡ്‌വേയിലുള്ള കംഫര്‍ട്ട് ഫുള്‍ ഗോസ്പല്‍ ചര്‍ച്ചില്‍ ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 തീയിതകളില്‍ വൈകിട്ട് 6.30 മുതല്‍ നടക്കുന്ന സുവിശേഷ യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റവ. സാമുവേല്‍ കോശി അറിയിച്ചു.
പ്രഥമദിനം ആഗസ്റ്റ് 30 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഗാനശുശ്രൂഷയോടെ യോഗം ആരംഭിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ 6.30നാണ് ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 9 ന് അവസാനിക്കും.
ആദ്യമായി ഡാലസില്‍ സന്ദര്‍ശനം നടത്തുന്ന അനിഷ് കാവാലത്തിന്റെ അനുഗ്രഹകരമായ വചനശുശ്രൂഷയില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കാന്‍ റവ. സാമുവേല്‍ കോശി അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 972 955 0680,

You might also like

-