നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

എളമക്കര സെന്റ് ജോര്‍ജ് പള്ളിയില്‍ ദമ്പതികള്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നു.

0

കൊച്ചി:  എളമക്കര സെന്റ് ജോര്‍ജ് പള്ളിയില്‍ ദമ്പതികള്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നു. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പള്ളി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എളമക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ പള്ളിയിലെത്തിയ ദമ്പതികള്‍ പാരിഷ് ഹാളിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഒന്നിച്ചെത്തിയ യുവാവും യുവതിയുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് വ്യക്തമായത്. ഇവര്‍ക്കൊപ്പം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. സിസി ടീവിയിലെ ചിത്രങ്ങൾ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ യുവാവ് പിടിയിലായി. യുവതിക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി.

You might also like

-