നടി റോജ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടു; രക്ഷപ്പെട്ടത് തലനാരി‍ഴക്ക്

0

ലാന്‍ഡിങ്ങിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു. ആളപായം ഇല്ല. ഒ‍ഴിവായത് വന്‍ ദുരന്തം. നടിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ റോജയും വിമാനത്തിലുണ്ടായിരുന്നു.

നാല് ജീവനക്കാരുള്‍പ്പെടെ 77 യാത്രക്കാര്‍ അടങ്ങിയ വാമാനം  തിരുപ്പതിയില്‍നിന്ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. ബുധനാഴ്ച രാത്രി 11.25ന് ആണ് സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി.

പൊട്ടിത്തെറി ഉണ്ടായ ഉടന്‍തന്നെ അഗ്നരക്ഷാ സേന സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു.

You might also like

-