ഗംഗാനദിയില്‍ കുളിക്കാനിറങ്ങിയ അഞ്ചു കുട്ടികള്‍ മുങ്ങി മരിച്ചു

രണ്ട് കുട്ടികളുടെ മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്

0

കാണ്‍പൂര്‍: ഗംഗാനദിയില്‍ കുളിക്കുന്നതിനിടെ അഞ്ചുകുട്ടികളെ കാണാതായി. . കഴിഞ്ഞ ദിവസം ബാബുപൂര്‍വ ഏരിയയിലായിരുന്നു സംഭവം. 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടത് മുങ്ങിയത്. ഇതില്‍ മൂന്ന് കുട്ടികളുടെ മൃതദേഹം രാത്രി വൈകി കണ്ടെത്തി. ബാക്കി രണ്ട് കുട്ടികളുടെ മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. ആദ്യം ഒരു കുട്ടിയായിരുന്നു ഒഴുക്കില്‍പ്പെട്ടത്. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്.

You might also like

-