സർഫേസി നിയമം ദുർവിനിയോഗം  വീട്ടമ്മയുടെ കിടപ്പാടം ജപ്തി ചെയ്യാൻ  ബാങ്ക്  നടപയ്‌ക്കെതിരെ  പ്രതിഷേധം  പോലീസ് ലാത്തിവീശി 

കിടപ്പാടത്തിനായി പ്രീത ഷാജിയുടെ സമരം; പൊലീസ് ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

0

കൊച്ചി : കിടപ്പാടത്തിനായി പ്രീത ഷാജിയുടെ സമരം; പൊലീസ് ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്; സ്ഥലത്ത് സംഘര്‍ഷാവസ്ഥഎറണാകുളം മാനാത്തുപാടത്തെ പ്രീത ഷാജിയുടെ വീട് ജപ്തി നടപടികള്‍ നടപ്പാക്കാന്‍ എത്തിയ പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് കിടപ്പാടം ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്ന് നടപ്പാക്കാനൊരുങ്ങുകയാണ് അധികൃതര്‍. കുടിയൊഴിപ്പിക്കലിനെതിരെ ജനകീയ പ്രതിഷേധവും ശക്തമാണ്. വിവിധ സംഘടനയിലുള്ളവർ മണ്ണെണ്ണ കുപ്പികൾ പിടിച്ച് വീടിനു മുന്നിൽ മുദ്രാവാക്യം മുഴക്കുകയാണ്. ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.ഒരു വര്‍ഷമായി വീടിന്റെ മുറ്റത്ത് ചിതയൊരുക്കി സമരവും 19 ദിവസം നിരാഹാര സമരവും നടത്തിയ പ്രീതക്ക് ഈ നടപടിയെ കൊടും ചതി എന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല.

എന്ത് വിലകൊടുത്തും കുടിയൊഴിപ്പിക്കലിനെ നേരിടുമെന്ന് സര്‍ഫാസി വിരുദ്ധ സമരസമിതി അറിയിച്ചു. 24 വര്‍ഷം മുമ്പ് അകന്ന ബന്ധുവിന് രണ്ട് ലക്ഷം രൂപ വായ്പക്ക് ഭര്‍ത്താവ് ഷാജി വീടും പുരയിടവും ഈട് നല്‍കിയത് മുതലാണ് ഈ കുടുംബത്തിന്റെ ദുരിതം ആരംഭിക്കുന്നത്.

ഒന്നര ലക്ഷം രൂപ പലപ്പോഴായി തിരിച്ചടച്ചിട്ടും 2 കോടിയിലധികം വരുന്ന ഊതി വീര്‍പ്പിച്ച കണക്കുകാട്ടി ഒരറിയിപ്പുമില്ലാതെയാണ് ഇവരുടെ വസ്തു ബാങ്ക് ലേലത്തില്‍ വിറ്റത്. 2 കോടിയിലധികം രൂപ വിലവരുന്ന വസ്തു കേവലം 38 ലക്ഷം രൂപക്കാണ് റിയല്‍ എസ്റ്റേറ്റ് സംഘത്തിന് വിറ്റത്. സര്‍ഫാസി നിയമത്തിന്റെ മറവില്‍ കുടിയിറക്കാനുളള നീക്കത്തിനെതിരെ നിരവധി തവണ ജനകീയ സമരം നടന്നു. കുടിയൊഴിപ്പിക്കില്ലെന്ന സര്‍ക്കാര്‍ ഉറപ്പിനെത്തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ പ്രീത ഷാജി നിരാഹാര സമരം അവസാനിപ്പിച്ചത്.

എല്ലാ നിയമസഹായവും സര്‍ക്കാര്‍ വാഗ്ദാനവും ചെയ്തു. എന്നാല്‍ ലേലത്തില്‍ വസ്തു വാങ്ങിയ ആള്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയില്‍ കുടിയൊഴിപ്പിക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി.

ജപ്തി എന്തിന് ?


എച്ച്‌.ഡി.എഫ്.സി ബാങ്കിന്റെ അന്യായമായ ജപ്തി നടപടിക്കെതിരെ 19 ദിവസമായി പ്രീതാ ഷാജിയെന്ന വീട്ടമ്മ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി തന്നെ ഈ വിഷയത്തില്‍ ഇടപെട്ടതോടെ ജില്ലാ ഭരണകൂടം പ്രീതയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്. ഡെപ്യൂട്ടി കളക്ടര്‍ സുരേഷ് ഇന്ന് രാവിലെ പത്തടിപ്പാലത്തെ വീട്ടിലെത്തി പ്രീതയെ നേരിട്ട് കണ്ടാണ് സര്‍ക്കാരിന്റെ സഹായം അറിയിച്ചത്.

കഴിഞ്ഞ ദിവസം പ്രീതയുടെ വിഷയം നിയമ സഭയില്‍ ഉന്നയിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുകയും അടിയന്തിര യോഗം വിളിച്ച്‌ ചേര്‍ത്ത് വേണ്ട നിയമ നടപടികള്‍ സ്വീകരിക്കമെന്ന് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ആയിരുന്നു. ഇതിനെ തുടര്‍ന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ള ഡെപ്യൂട്ടി കളക്ടര്‍ സുരേഷിനെ തുടര്‍ നടപടികള്‍ക്ക് ചുമതലപ്പെടുത്തി. നിയമപരമായുള്ള കാര്യങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പരാതി നല്‍കിയാല്‍ ഉടന്‍ ബാങ്കിനെതിരെ അന്വഷണം നടത്തുമെന്നും അദ്ദേഹം നേരിട്ടെത്തി അറിയിച്ചതോടെയാണ് പ്രീതാ ഷാജി നിരാഹാര സമരം അവസാനിപ്പിച്ചത്.

ഇരുപത്തി നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത വായ്പ എങ്ങനെയാണ് ഇത്രയും വലിയൊരു തുകയായി മാറിയത് എന്നത് അന്വഷിച്ച്‌ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും സബ് കളക്ടര്‍ പറഞ്ഞു. പ്രീതാ ഷാജിക്കും സര്‍ഫാസി വിരുദ്ധ സമര സമിതിക്കും മാനാത്ത്പാടം പാര്‍പ്പിട സംരക്ഷണ സമിതിക്കും ഉറപ്പ് നല്‍കിയ ശേഷം കളമശ്ശേരി ചെയര്‍പേഴ്സണ്‍ ജെസി പീറ്റര്‍ പ്രീതാ ഷാജിക്ക് നാരങ്ങ ജ്യൂസ് നല്‍കി നിരഹാരം അവസാനിപ്പിച്ചു.

നിരാഹാരം അവസാനിപ്പിച്ച ശേഷം പ്രീതയെ മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 235 ദിവസമായി പ്രീതാ ഷാജി എച്ച.ഡി.എഫ്.സി ബാങ്കിനെതിരെ ചിതയൊരുക്കി സമരം നടത്തുകയാണ്. അധികൃതരടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് പ്രീത 19 ദിവസമായി നിരാഹാരവും തുടങ്ങിയിരുന്നു. നിരാഹാര സമരം തുടര്‍ന്നതോടെയാണ് അധികാരികള്‍ കണ്ണു തുറന്നത്.

പ്രീതയുടെ ഭര്‍ത്താവ് ഷാജി ബന്ധുവായ മറ്റൊരാളെ സഹായിക്കാനായിട്ടാണ് തന്റെ സ്ഥലം ബാങ്കിന് പണയപ്പെടുത്തിയത്. 1994ലാണ് ഷാജി അകന്ന ബന്ധുവായ സാജന് വേണ്ടി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുകയായിരുന്ന ലോര്‍ഡ് കൃഷ്ണാ ബാങ്കിന്റെ ആലുവാ ശാഖയില്‍ സ്വന്തം സ്ഥലം പണയം വയ്ക്കുന്നത്. രണ്ട് ലക്ഷം രൂപ വായ്പയ്ക്കാണ് ഷാജിയുടെ 22.5 സെന്റ് ഭൂമി ഈട് വയ്ക്കുന്നത്. 20.75 ശതമാനം പലിശയ്ക്കാണ് സാജന്‍ അന്ന് കടമെടുത്തത്. കടം തിരിച്ചടക്കാതെ വന്നതോടുകൂടി കടബാധ്യത ഷാജിയുടെ മേല്‍ ആകുകയായിരുന്നു.

കുടിശ്ശിക കൂടിയതോടെ ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് 1997ല്‍ ജാമ്യം വച്ചതില്‍ നിന്നും നാല് സെന്റ് വിറ്റ് ഒരു ലക്ഷം രൂപ അടച്ചു. പണമിടപാടിലെ ക്രമക്കേടുകള്‍ കാരണം നഷ്ടത്തിലായ ലോര്‍ഡ് കൃഷ്ണാ ബാങ്ക് 2007ല്‍ സെഞ്ചൂറിയന്‍ ബാങ്കില്‍ ലയിക്കുകയും പിന്നീട് എച്ച്‌ഡിഎഫ്സി ഏറ്റെടുക്കുകയും ചെയ്തതോടെ കടബാധ്യത എച്ച്‌ഡിഎഫ്സി ബാങ്കിനായി. എച്ച്‌.ഡി.എഫ്.സി ബാങ്ക് 2013ല്‍ പണയത്തിലുള്ള വീടും പുരയിടവും സര്‍ഫാസി (സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് SARFAESI) നിയമപ്രകാരം വില്‍ക്കുകയും കടം തിരിച്ചു പിടിക്കുകയും ചെയ്യുക എന്ന തീരുമാനത്തിലേക്ക് എത്തി.

2013ലാണ് ലേലം തീരുമാനിച്ചത് എങ്കിലും അത് അറിയിച്ചുകൊണ്ടുള്ള വിവരംപോലും ഷാജിയോ കുടുംബമോ അറിഞ്ഞില്ല. 2014 ഫെബ്രുവരിയില്‍ ഓണ്‍ലൈന്‍ ലേലം വഴിയാണ് എച്ച്‌.ഡി.എഫ.സി ബാങ്ക് സ്ഥലത്തിന്റെ ലേലം പൂര്‍ത്തിയാക്കുന്നത്. ലേലം നടന്ന് മാസങ്ങള്‍ പിന്നിട്ട ശേഷം മാത്രമാണ് ഷാജിയും കുടുംബവും തങ്ങളുടെ വീടും പുരയിടവും വിറ്റ് പോയതായി തന്നെ അറിയുന്നത്. സ്ഥലം ലേലത്തിന് എടുത്തറിയല്‍ എസ്റ്റേറ്റ് മാഫിയ കുടി യൊഴിപ്പിക്കാന്‍ എത്തിയതോടെയാണ് സമരം ആരംഭിക്കുന്നത്. സര്‍ഫാസി വിരുദ്ധ സംഘടനയുടെയും മാനത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതിയുടെയും നേതൃത്വത്തിലാണ് പ്രീത സമരം ആരംഭിക്കുന്നത്.

ഇതോടെ മൂന്ന് വട്ടം ജപ്തിക്കായി എത്തിയവര്‍ സമര സമിതിയുടെ പ്രതിഷേധത്തെതുടര്‍ന്ന് തിരിച്ചു പോകേണ്ടതായി വന്നു. ഇതിനിടയില്‍ സമരം അറിഞ്ഞ് നിരവധിപേര്‍ പിന്‍തുണയുമായെത്തി. എല്ലാ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളും ഇവിടെയെത്തി. ജനപ്രതിനിധികള്‍ പ്രീതയെ സന്ദര്‍ശിച്ചെങ്കിലും ആരുടെയും ഭാഗത്ത് നിന്നും യാതൊരു തുടര്‍ നടപടികളും ഉണ്ടായിട്ടില്ല. പ്രീതയുടെ സമരം അറിഞ്ഞെത്തിയ മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രിക്കും കത്ത് നല്‍കിയിരുന്നു.

നിരാഹാര സമരം മാത്രം അവസാനിപ്പിക്കാനും ചിതയൊരുക്കി സമരം വീണ്ടും തുടരാനുമാണ് തീരുമാനം. ബാങ്കിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതിന് ശേഷം മാത്രമേ ഈ പോരാട്ടം അവസാനിപ്പിക്കൂ എന്ന് സമര സമിതിയുടെ മുന്നിരയില്‍ നില്‍ക്കുന്ന സര്‍ഫാസി വിരുദ്ധ സമരസമിതിയുടെ ചെയര്‍മാന്‍ മാനുവല്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. കൂടാതെ വനിതാ ദിനത്തില്‍ പ്രീതയെ മുന്‍ നിര്‍ത്തി ഡി.ആര്‍.ടി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തുമെന്നും അദ്ദേഹം അറിയിച്ചു

You might also like

-