കൊല്ലത്ത് എടിഎം കവര്‍ച്ച; ഒരു ലക്ഷത്തിലധികം രൂപ നഷ്ടമായി

0

കൊല്ലത്ത് എ.ടി.എം കവര്‍ച്ച. തഴുത്തലയിലെ ഇന്ത്യാ വണ്‍ എ.ടി.എമ്മാണ് മോഷ്ടാക്കൾ പൊളിച്ചത്. മെഷീനില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ മോഷണം പോയെന്നാണ് സംശയം. പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.

ഇന്ന് പുലർച്ചെ ഇടപാടുകാരൻ പണമെടുക്കാൻ എ.ടി.എമ്മിലെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. എ.ടി.എം പൊളിക്കാൻ ശ്രമിച്ച മോഷ്ടാവ് പിന്നീട് തീയിടുകയും ചെയ്തു. എ.ടി.എമ്മിനകത്തെ സി.സി.ടി.വിയും മോഷ്ടാക്കൾ നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്ഥലത്തെത്തിയ ബാങ്ക് അധികൃതരാണ് എ.ടി.എമ്മിൽ ഒരു ലക്ഷം രൂപയിലധികം പണം ഉണ്ടായിരുന്നതായി അറിയിച്ചത്.

കൊട്ടിയം സി.ഐ അജയ് നാഥിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധ നടത്തി. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു. കൊട്ടിയത്തിന് സമീപത്തുള്ള അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പേകുന്നത്.

You might also like

-