ഉന്നാവോ ബലാത്സംഗ കേസ്: ബിജെപി എംഎല്‍എക്കെതിരെ എഫ്ഐആര്‍

0

ലക്നൗ: ഉന്നാവോ ബലാത്സംഗ കേസില്‍ എംഎൽഎ കുൽദീപ് സിങ് സെങ്കറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.  ബലാത്സംഗം ചെയ്തു എന്ന യുവതിയുടെ പരാതിയിൽ എംഎൽഎക്കെതിരെ പോസ്കോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരൻ അതുൽ സിംഗ് സെങ്കറിനെയും മറ്റു നാലു പേരെയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ചതിനാണ് സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുകയും അദ്ദേഹം ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തിരുന്നു.  അതുല്‍ പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിക്കുകയും എന്നാല്‍ ക്രൂരമായി മര്‍ദ്ദനമേറ്റ ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം പൊലീസ് അറസ്റ്റ് ചെയ്യുകയും ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കുകയുമായിരുന്നു. എംഎല്‍എയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

You might also like

-