ഇംഗ്ലിഷ് സംസാരിച്ച സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു; സംഭവം മുംബൈയിൽ

0

ഇംഗ്ലിഷ് സംസാരിച്ച പതിനെട്ടുകാരൻ സുഹൃത്തിനെ ഇരുപത്തൊന്നുകാരൻ കഴുത്തറുത്ത്, കുത്തിക്കൊന്നു. മുഹമ്മദ് അഫ്രോസ് ആലം ഷെയ്ഖ് ആണു കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് അമിര്‍ അബ്ദുൽ വാഹിദ് റഹിന്‍ മുംബൈ ഷാഹുനഗർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. അഫ്രോസിന്റെ കഴുത്തറുത്തതിനു ശേഷം അബ്ദുൽ വാഹിദ് ഇയാളെ 54 തവണ കുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം പുലർച്ചെ ഒരു മണിയോടെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇംഗ്ലിഷിൽ മാത്രം സംസാരിച്ച് അഫ്രോസ് തുടര്‍ച്ചയായി കളിയാക്കിയതാണു തന്നെ തന്നെ പ്രകോപിപ്പിച്ചതെന്ന് അബ്ദുൽ വാഹിദ് മൊഴി നൽകി.

You might also like

-