അമേരിക്കൻ അന്വേഷണം പരാജപ്പെട്ടു നിരവ് മോദി “യു സ്” സിലുണ്ടോയെന്നറില്ല

0

ന്യൂഡല്‍ഹി:സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യ വിട്ട വജ്ര വ്യാപാരി നീരവ് മോദി അമേരിക്കയിലുണ്ടോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച്‌ യു എസ് അധികൃതര്‍. നീരവ് മോദി രാജ്യത്തുണ്ടെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് യുഎസ് സര്‍ക്കാര്‍ വ്യക്തമാക്കി.

വായ്പാ തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞ നീരവ് അമേരിക്കയിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നീതിന്യായ വകുപ്പ് വക്താവിന്‍റെ പ്രതികരണം. നീരവ്​ മോദി ബെല്‍ജിയത്തിലുണ്ടെന്ന വാര്‍ത്തകളും പുറത്ത്​ വരുന്നുണ്ട്​

പി എന്‍ ബി ബാങ്കിന്‍റെ ജാമ്യം ഉപയോഗിച്ച്‌​ 11,300 കോടി രൂപ നീരവ്​ മോദി തട്ടിയെടുത്തുവെന്നാണ്​ ആരോപണം. നീ​ര​വ്​ പ​ഞ്ചാ​ബ്​ നാ​ഷ​ന​ല്‍ ബാ​ങ്കി​നെ സ​മീ​പി​ച്ച്‌​ വി​ദേ​ശ വ്യാ​പാ​ര​ത്തി​നു​ള്ള ‘ലെ​റ്റ​ര്‍ ഒാ​ഫ്​ ക്രെ​ഡി​റ്റ്​’ (ബാ​ങ്ക്​ ഗാ​ര​ന്‍​റി) ആ​വ​ശ്യ​പ്പെടുകയും ​ഇ​തി​നു​ള്ള തു​ക നീ​ര​വ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കുകയുമായിരുന്നു. എന്നാല്‍, ഇൗ ​തു​ക ബാ​ങ്കി​​ന്‍റെ വ​ര​വ്​ പു​സ്​​ത​ക​ത്തി​ല്‍ ചേ​ര്‍​ക്കാ​തെ ത​ന്നെ ബാ​ങ്ക്​ ഗാ​ര​ന്‍​റി ന​ല്‍​കി​യാ​ണ്​ ത​ട്ടി​പ്പ്​ അ​ര​ങ്ങേ​റി​യ​ത്.

രാജ്യംവിട്ട വജ്ര വ്യാപാരി നീരവ്​ മോദിയുടെയും ബിസിനസ്​ പങ്കാളി മെഹല്‍ ചോക്​സിയുടെയും പാസ്പോര്‍ട്ട് വിദേശകാര്യ മ​ന്ത്രാലയം മരവിപ്പിച്ചിരുന്നു. അതേസമയം മോദിയുടെ തിരോധ്ത്തനം സബന്ധിച്ച ഇന്ത്യൻ സർക്കാർ നടത്തുന്ന അന്വേഷണം പ്രഹസനമെന്നും ആരോപണമുണ്ട്

-

You might also like

-