സക്കീർ ഹുസൈനെതിരെ വീണ്ടും പാർട്ടി അന്വേഷണം.

കളമശ്ശേരിയിലെ സിപിഎം നേതാവിന്‍റെ പരാതിയില്‍ അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ക്രമക്കേട് എന്നിവയിലാണ് അന്വേഷണം.

0

കൊച്ചി: സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ വീണ്ടും പാർട്ടി അന്വേഷണം. കളമശ്ശേരിയിലെ സിപിഎം നേതാവിന്‍റെ പരാതിയില്‍ അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ക്രമക്കേട് എന്നിവയിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സിഎം ദിനേശ് മണി, പിആർ മുരളി എന്നിവർക്കാണ് അന്വേഷണ ചുമതല.

സക്കീർ ഹുസൈന് നാല് വീടുകൾ ഉണ്ടെന്നാണ് പരാതിയിൽ പറയുന്നത്. എന്നാല്‍ പരാതിയിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും തനിക്ക് രണ്ട് വീട് മാത്രമാണ് ഉള്ളതെന്നും സക്കീർ കമ്മിറ്റിയിൽ പറഞ്ഞിരുന്നു. ഭാര്യയ്ക്ക് ഉയർന്ന ശബളമായത് കൊണ്ട് നികുതി നൽകേണ്ടിവരുമെന്നും ലോൺ എടുത്താൽ നികുതി ഒഴിവാക്കാം എന്നത് കൊണ്ടാണ് രണ്ടാമത്തെ വീട് വാങ്ങിയതെന്നും സക്കീർ കമ്മിറ്റിയിൽ പറഞ്ഞു.

You might also like

-