യു ട്യൂബിലൂടെ പണം കൊയ്ത് എട്ടു വയസുകാരന്‍; 2019-ല്‍ നേടിയത് 260 ലക്ഷം ഡോളര്‍
2019 വരെ ഈ ചാനല്‍ ബില്യണ്‍ പേര്‍ കണ്ടതായി സോഷ്യല്‍ ബ്ലെയ്‌സ് എന്ന വെബ് കാസറ്റിന്റെ സര്‍വേയില്‍ വെളിപ്പെടുത്തി.ഇതുവരെ ടോയ്‌സ് വിഡിയോകള്‍ മാത്രം കാണിച്ചിരുന്ന ഈ ചാനലില്‍ ഇപ്പോള്‍ വിദ്യാഭ്യാസ സംബന്ധമായ വിഷയങങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടെക്‌സസ്: റയാന്‍സ് ടോയ്‌സ് റിവ്യു എന്ന കുട്ടികളുടെ യു ട്യൂബ് ചാനലിലൂടെ എട്ടു വയസ്സുകാരന്‍ റയാന്‍ കാജി. 26 മില്യന്‍ ( 260 ലക്ഷം) ഡോളര്‍ വരുമാനമുണ്ടാക്കി 2019ലെ ഫോര്‍ബ്‌സ് മാഗസിനിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയവരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2018ല്‍ റയാന്‍ 22 മില്യന്‍ ഡോളറാണ് ഇതിലൂടെ നേടിയത്.
2015ല്‍ റയാന്‍സ് വേള്‍ഡ് എന്ന ചാനല്‍ റയാന്റെ മാതാപിതാക്കളാണ് ആദ്യമായി ആരംഭിച്ചത്. 22.19 മില്യന്‍ ആളുകളാണ് ഈ ചാനല്‍ ആദ്യ വര്‍ഷം തന്നെ സബ്‌സ്‌െ്രെകബ് ചെയ്തത്. 2019 വരെ ഈ ചാനല്‍ ബില്യണ്‍ പേര്‍ കണ്ടതായി സോഷ്യല്‍ ബ്ലെയ്‌സ് എന്ന വെബ് കാസറ്റിന്റെ സര്‍വേയില്‍ വെളിപ്പെടുത്തി.ഇതുവരെ ടോയ്‌സ് വിഡിയോകള്‍ മാത്രം കാണിച്ചിരുന്ന ഈ ചാനലില്‍ ഇപ്പോള്‍ വിദ്യാഭ്യാസ സംബന്ധമായ വിഷയങങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടെക്‌സസില്‍ നിന്നുള്ള ഷിയന്‍ കാജി, ലോണി കാജി എന്നിവരാണ് റയാന്റെ മാതാപിതാക്കള്‍. ഇരട്ട സഹോദരിമാരായ എമ്മയും കേറ്റിയും റയാനു നല്ല പിന്തുണ നല്‍കി വരുന്നു.