കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് പ്രതിഷേധവുമായി യുവജന സംഘടനകള്‍
പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തുകളില്‍ കയറി പ്രതിഷേധിച്ചു. പൊലീസിന് എതിരെയും പ്രതിഷേധമുണ്ടായി. ടോള്‍ ബൂത്തുകള്‍ തല്ലിത്തകര്‍ക്കാനും ശ്രമം നടത്തി
കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിച്ചതിന് പിന്നാലെ പ്രതിഷേധവുമായി യുവജന സംഘടനകള്‍. ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ബൈപ്പാസില്‍ തുടരുന്നത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ടോള്‍ പിരിവ് അനുവദിക്കില്ലെന്നാണ് യുവജന സംഘടനകള്‍ പറയുന്നത്. എട്ട് മണിക്ക് ടോള്‍ പിരിവ് തുടങ്ങുമെന്നാണ് കരാറുകാരന്‍ അറിയിച്ചിരുന്നത്. ബൈപ്പാസില്‍ കനത്ത പൊലീസ് സുരക്ഷയുണ്ട്. പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തുകളില്‍ കയറി പ്രതിഷേധിച്ചു. പൊലീസിന് എതിരെയും പ്രതിഷേധമുണ്ടായി. ടോള്‍ ബൂത്തുകള്‍ തല്ലിത്തകര്‍ക്കാനും ശ്രമം നടത്തി
എട്ട് മണിക്ക് ടോള്‍ പിരിവ് തുടങ്ങുമെന്നാണ് കരാറുകാരന്‍ അറിയിച്ചിരുന്നത്. ബൈപ്പാസില്‍ കനത്ത പൊലീസ് സുരക്ഷയുണ്ട്. ജീവനക്കാര്‍ പൂജ ചടങ്ങ് ആരംഭിച്ചിരുന്നു. പ്രതിഷേധക്കാര്‍ പാത്രങ്ങള്‍ നശിപ്പിച്ച് പൂജ തടസപ്പെടുത്തി. ടോള്‍ ബൂത്തുകളില്‍ കയറി പ്രതിഷേധിച്ചു. പൊലീസിന് എതിരെയും പ്രതിഷേധിച്ചു. ടോള്‍ ബൂത്തുകള്‍ തല്ലിത്തകര്‍ക്കാനും ശ്രമം നടത്തി.