തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്. പൂർവ വിദ്യാർത്ഥി പിടിയിൽ

തൃശൂര്‍ ഈസ്റ്റ് പൊലീസ് മുളയം സ്വദേശി ജഗനെ കസ്റ്റഡിയില്‍ എടുത്തു. ജഗന്‍ ലഹരിക്കടിമയാണെന്നാണ് വിവരം. പ്രതിയെ പ്രകോപിപ്പിച്ചത് എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

0

തൃശൂര്‍ | തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ആണ് സംഭവം. പൂര്‍വ്വ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തോക്കുമായെത്തി . സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകര്‍ പറയുന്നത്. തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാർ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.

‘‘ഒരാൾ പതിവുപോലെ സ്കൂളിലേക്കു വരുന്നതുപോലെയാണ് ഞങ്ങൾക്ക് ആദ്യം തോന്നിയത്. പെട്ടെന്നാണ് പ്രതി അക്രമാസക്തനായത്. തോക്കെടുത്ത് ഞങ്ങളെ ഭീഷണിപ്പെടുത്തി. അവിടെനിന്ന് പിന്നീട് ക്ലാസ് റൂമുകളിലേക്ക് ഓടിക്കയറി. അധ്യാപകരുടെ റൂമുകളിലേക്കും കയറിപ്പോയി. അവിടെച്ചെന്ന് എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയുംഭീഷണിപ്പെടുത്തുകയും ചെയ്തു”. സ്‌കൂൾ ജീവനക്കാർ പറഞ്ഞു

ആളപായമില്ല. തൃശൂര്‍ ഈസ്റ്റ് പൊലീസ് മുളയം സ്വദേശി ജഗനെ കസ്റ്റഡിയില്‍ എടുത്തു. ജഗന്‍ ലഹരിക്കടിമയാണെന്നാണ് വിവരം. പ്രതിയെ പ്രകോപിപ്പിച്ചത് എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. വെടിവെച്ച ശേഷം സ്കൂളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസ് കെെമാറുകയായിരുന്നു.പ്രതിയുടെ പക്കല്‍ എങ്ങനെയാണ് തോക്ക് ലഭിച്ചത്, ഏത് തരം തോക്കാണ് ഉപയോഗിച്ചത്, എന്തിനാണ് സ്കൂളില്‍ എത്തി ഇത്തരമൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്ന കാര്യത്തില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തിവരികയാണ്.

You might also like

-