സുരേഷ് ഗോപിക്ക് ചെരുപ്പുകൊണ്ട് സല്യൂട്ട് ഒരുക്കി പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ്സ്
യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട് ഉദ്ഘാടനം ചെയ്തു
പാലക്കാട്: സുരേഷ്തൃ ഗോപിക്ക് ചെരുപ്പ് കൊണ്ട് സല്യൂട്ട് ഒരുക്കി പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ,സുരേഷ് ഗോപിയുടെ നിലപാടിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് വേറിട്ട പ്രതിഷേധം സംഘടിച്ചു. സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്താണ് യൂത്ത് കോൺഗ്രസ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈൻ അധ്യക്ഷത വഹിച്ചു. പ്രോട്ടോക്കോൾ ഇല്ലായെന്നിരിയ്ക്കേ എസ് ഐയെക്കൊണ്ട് നിർബന്ധിപ്പിച്ച് സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. ബഹുമാനവും ആദരവും ചോദിച്ച് വാങ്ങേണ്ടതല്ലെന്നും സംഭവത്തിൽ സർക്കാർ നടപടിയെടുക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
സംഭവത്തിൽ പൊലീസ് അസോസിയേഷനും സുരേഷ് ഗോപിയ്ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രോട്ടോക്കോൾ പ്രകാരം എംപിയെ സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കുന്നു. എന്നാൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ രാജ്യസഭാ ചെയർമാന് പരാതി നൽകാനാണ് സുരേഷ് ഗോപി പറയുന്നത്.ഒല്ലൂരിൽ ശക്തമായ കാറ്റുമൂലം നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങൾ സന്ദർശിയ്ക്കുമ്പോഴായിരുന്നു വിവാദ സംഭവം. തൃശൂർ മേയറും മുൻപ് പൊലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്നാരോപിച്ച് രംഗത്ത് വന്നത് വിവാദമായിരുന്നു.
ഒല്ലൂരിൽ സന്ദർശനം നടത്തുമ്പോഴാണ് നടനും രാജ്യസഭാ എം പി യുമായ സുരേഷ്ഗോപി ഒല്ലൂർ എസ് ഐയെക്കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചത്. സംഭവത്തിൽ സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ നിറയുകയാണ്.
അതേസമയം സല്യൂട്ട് വിവാദത്തിൽ പരാതിയുണ്ടെങ്കിൽ അവർ പാർലമെന്റിലെത്തി ചെയർമാന് പരാതി നൽകൂ. വി വിൽ സീ. പൊലീസ് അസോസിയേഷനൊന്നും ജനങ്ങൾക്ക് ചുമക്കാനൊക്കത്തില്ല. അതെല്ലാം അവരുടെ വെൽഫയറിന് മാത്രം. എംപിക്ക് സല്യൂട്ടടിക്കേണ്ടതില്ലെന്ന ആരു പറഞ്ഞു. പൊലീസ് കേരളത്തിലാ. ഇന്ത്യയിൽ ഒരു സംവിധാനമുണ്ട്. അതനുസരിച്ചേ പറ്റൂ. ഇക്കാര്യത്തിൽ ഡിജിപി പറയട്ടെ. നാട്ടുനടപ്പ് എന്നത് രാജ്യത്തെ നിയമത്തെ അധിഷ്ഠിതമാക്കിയാണ്. ഞാൻ പറയുന്നത് ഈ സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നാണ്. ആരെയും സല്യൂട്ട് ചെയ്യേണ്ട. അതിനകത്ത് ഒരു രാഷ്ട്രീയ വിവേചനം വരുന്നത് അംഗീകരിക്കാനാവില്ല.’- അദ്ദേഹം കൂട്ടിച്ചേർത്തു.