കെ വി തോമസിനെതിരെ യൂത്ത് കോൺഗ്രസ് പോസ്റ്റർ. മുതിർന്ന നേതാക്കൾ മാറിനില്‍ക്കണമെന്ന് ആവശ്യം.

ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കെവി തോമസിന്റെ നീക്കങ്ങൾക്കെതിരെ കൊച്ചിയിൽ യൂത്ത് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ. കെവി തോമസിന്റെ പേരെടുത്ത് പറയാതെയുള്ള പോസ്റ്ററിൽ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നാണ് ആവശ്യം.

0

കൊച്ചി: ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപര്യം അറിയിച്ചത്തിനു പിന്നാലെയാണ് കോൺഗ്രസ് നേതാവ് പ്രൊഫ. കെവി തോമസിനെതിരെ കൊച്ചി നഗരത്തിൽ പോസ്റ്റർ പ്രേത്യക്ഷപ്പെട്ടതു.’പലപ്രാവശ്യം മത്സരിച്ചവരും,അധികാരത്തിലുള്ളവരും മാറിനിൽക്കട്ടെ… കൊച്ചിയുടെ വളർച്ചയ്ക്ക് വേണ്ടത് യുവരക്തം… യുവാക്കൾക്ക് അവസരം നൽകുക’ എന്നിവയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെട്ട പോസ്റ്ററുകളിലുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പ് സീറ്റ് നിഷേധിച്ചതിന് പിന്നാലെ പാർട്ടിയിൽ അർഹമായ പരിഗണന നൽകുമെന്ന് കെ വി തോമസിന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിരുന്നു. ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം കെ വി തോമസ് ഡൽഹിക്കു പോയത് അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു. ഫതാണ് യൂത്തു കോൺഗ്രസ് പോസ്റ്ററിന് കാരണമായി കരുതുന്നത്. എന്നാൽ എറണാകുളം നിയമസഭ സീറ്റ് ആരോടും ചോദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി തിങ്കളാഴ്ച വൈകിട്ട് കെ.വി.തോമസ് രംഗത്ത് വന്നു. സോണിയ ഗാന്ധി വിളിപ്പിച്ചിട്ടാണ് ഡല്‍ഹിയിൽ എത്തിയത്, ആര് മത്സരിച്ചാലും ജയമാണ് പ്രധാനമെന്നും കെ.വി. തോമസ് പറഞ്ഞു. സോണിയ ഗാന്ധിയുമായി തുറന്ന രാഷ്ട്രീയ ചർച്ചയാണ് നടത്തിയത്. രാഹുൽ ഗാന്ധിയുമാ ചർച്ച നടത്തും. അതേസമയം ഡൽഹിയിലുള്ള എം.പി ഹൈബി ഈഡനും ഹൈക്കമാൻഡ് നേതാക്കളെ കണ്ട് നിലപാട് അറിയിക്കുമെന്നാണ് സൂചന.

You might also like

-