ശബരിമലയിൽ യുവതികൾ പ്രവേശിച്ചതായി മുഖ്യ മന്ത്രി
നേരത്തെ യുവതികൾ ശബരിമലയിൽ യുവതികൾ എത്തിയപ്പോൾ തടസങ്ങൾ ഉണ്ടായി ഇപ്പോൾ തടസ്സങ്ങൾ ഉണ്ടായിക്കാനായില്ല അതുകൊണ്ട് അവർ സന്നിധാനത്തും പ്രവേശിച്ചു .യുവതികൾക്ക് പോലീസ് സമരണ നൽകിയതായും മുഖ്യമന്ത്രി
തിരുവനന്തപുരം :യുവതികൾ സന്നിധാനത്ത് കയറിയെന്നവാർത്ത സ്ഥിരീകരിച്ച് മുഖ്യ മന്ത്രി നേരത്തെ യുവതികൾ ശബരിമലയിൽ യുവതികൾ എത്തിയപ്പോൾ തടസങ്ങൾ ഉണ്ടായി ഇപ്പോൾ തടസ്സങ്ങൾ ഉണ്ടായിക്കാനായില്ല അതുകൊണ്ട് അവർ സന്നിധാനത്തും പ്രവേശിച്ചു .യുവതികൾക്ക് പോലീസ് സമരണ നൽകിയതായും മുഖ്യമന്ത്രി സ്‌തികരിച്ചതു
ശബരിമല: ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങി. നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും.
പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. ഭക്തന്മാരില്‍ നിന്ന് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പൊലീസ് സംരക്ഷണം ലഭിച്ചുവെന്നും ബിന്ദു പറഞ്ഞു.