പുന്നപ്രയിൽ വീട് ജപ്തി ചെയ്തതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

ജപ്തിക്ക് ശേഷം മകൻ വലിയ മനോവിഷമത്തിൽ ആയിരുന്നു എന്നും അച്ഛൻ കൂട്ടിച്ചേർത്തു. മാർച്ച് 30 ന്ന് ജപ്തി ചെയ്യുമെന്നാണ് കേരളബാങ്ക് അറിയിച്ചത്. എന്നാൽ 24ന് തന്നെ അധികൃതരെത്തി ജപ്തി നടത്തുകയായിരുന്നു.

ആലപ്പുഴ | പുന്നപ്രയിൽ വീട് ജപ്തി ചെയ്തതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ നിലയിൽ. പുന്നപ്ര പറവൂർ സ്വദേശി പ്രഭുലാൽ (38) ആണ് മരിച്ചത്. വീടിനോട് ചേർന്ന ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കേരളബാങ്ക് ജപ്തിക്ക് ശേഷം വീടിന്റെ തിണ്ണയിൽ ആണ് യുവാവ് കഴിഞ്ഞതെന്ന് അച്ഛൻ അനിലൻ പറഞ്ഞു. ജപ്തിക്ക് ശേഷം മകൻ വലിയ മനോവിഷമത്തിൽ ആയിരുന്നു എന്നും അച്ഛൻ കൂട്ടിച്ചേർത്തു.
മാർച്ച് 30 ന്ന് ജപ്തി ചെയ്യുമെന്നാണ് കേരളബാങ്ക് അറിയിച്ചത്. എന്നാൽ 24ന് തന്നെ അധികൃതരെത്തി ജപ്തി നടത്തുകയായിരുന്നു. അവശ്യ സാധനങ്ങൾ ഒന്നും എടുക്കാൻ സമ്മതിച്ചില്ലെന്നും അനിലൻ പറഞ്ഞു. ജപ്തി നോട്ടീസ് ലഭിച്ചപ്പോൾ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നുവെന്നും പിതാവ് പറഞ്ഞു. കേരളബാങ്ക് പുന്നപ്ര ശാഖയിൽ നിന്ന് 2018 ൽ മൂന്ന് ലക്ഷം രൂപയാണ് വായ്പ എടുത്തത്. കെട്ടിട നിർമാണതൊഴിലാളി ആയ പ്രഭുലാൽ ജോലിക്കിടയിൽ വീണ് നട്ടെല്ലിന് ക്ഷതമേറ്റതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു.

പ്രഭുലാലിന്റെ വീട്ടുകാർ പറയുന്നത് ഇങ്ങനെ  2018 ലാണ് വീട് നിര്‍മ്മാണത്തിന്റെ ഭാഗമായി മൂന്ന് ലക്ഷം രൂപ പ്രഭുലാല്‍ പുന്നപ്ര കേരള ബാങ്ക് ശാഖയില്‍ നിന്നും വായ്പ എടുത്തത്. മൂന്ന് ഗഡുക്കള്‍ അടച്ചു. കെട്ടിട നിര്‍മ്മാണതൊഴിലാളി ആയ പ്രഭുലാല്‍ ജോലിക്കിടയില്‍ വീണ് നട്ടെല്ലിന് ക്ഷതമേറ്റതോടെ പിന്നീടുള്ള തിരിച്ചടവ് മുടങ്ങി. ഇതോടെ കഴിഞ്ഞ 24നാണ് പ്രഭുലാലും അച്ഛന്‍ അനിലനും അമ്മ ഉഷയും താമസിച്ചിരുന്ന വീട് കേരള ബാങ്ക് ജപ്തി ചെയ്തത്. ജപ്തിക്ക് ശേഷം വീടിന്റെ തിണ്ണയില്‍ ആണ് യുവാവ് കഴിഞ്ഞത്. മാര്‍ച്ച് 30 ന് ജപ്തി ചെയ്യുമെന്ന് പറഞ്ഞ ബാങ്ക് 24 എത്തി ജപ്തി നടത്തി. അവശ്യ സാധനങ്ങള്‍ ഒന്നും എടുക്കാന്‍ സമ്മതിച്ചില്ലെന്നും അനിലന്‍ പറഞ്ഞു.
ജപ്തി നോട്ടീസ് ലഭിച്ചപ്പോള്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കുടുംബം അപേക്ഷ നല്‍കിയെങ്കിലും ബാങ്ക് അത് നിഷേധിച്ചു. വീട് ജപ്തി ചെയ്ത ശേഷം കടുത്ത മനോവിഷമത്തില്‍ ആയിരുന്നു പ്രഭുലാല്‍. ആഹാരം പോലും കഴിക്കില്ലായിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു.

You might also like

-