“24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം “പാകിസ്താൻ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനെകൂടിപുറത്താക്കി ഇന്ത്യ
ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ആവിശ്യപ്പെട്ടു. പാകിസ്ഥാൻ ഹൈ കമ്മീഷന് നിർദ്ദേശവും നൽകി. ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥർ അവരുടെ പദവി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെട്ടു
ഡൽഹി | പാകിസ്താൻ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്ത് ഇന്ത്യ. ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് എതിരെ ആണ് നടപടി. ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ആവിശ്യപ്പെട്ടു. പാകിസ്ഥാൻ ഹൈ കമ്മീഷന് നിർദ്ദേശവും നൽകി. ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥർ അവരുടെ പദവി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെട്ടു.
“ഇന്ത്യയുടെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന ഒരു പാകിസ്ഥാൻ ഉദ്യോഗസ്ഥനെ ഇന്ത്യാ ഗവൺമെന്റ് പേഴ്‌സണ നോൺ ഗ്രാറ്റയായി പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്,” വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.
ഹൈക്കമ്മീഷനിലെ ചാർജ് ഡെ അഫയേഴ്സിനെ വിളിച്ചുവരുത്തിയാണ് നയതന്ത്ര അവകാശം ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യരുതെന്ന നിര്‍ദേശം നൽകിയത്. ഇന്ത്യയിൽ ഔദ്യോഗിക പദവിയിലിരിക്കെ അതിന് അനുയോജ്യമായ രീതിയിൽ പ്രവര്‍ത്തിച്ചതിനാലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.
കഴിഞ്ഞ മെയ് 13നും നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്‍റെ പേരിൽ ഡല്ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പാകിസ്താൻ പുറത്താക്കിയിരുന്നു. രാജ്യത്തുള്ള പാക് നയതന്ത്രജ്ഞരോ, ഉദ്യോഗസ്ഥരോ അവരുടെ പ്രത്യേകാവകാശങ്ങളോ പദവികളോ ഒരു തരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്നും, ഇത് ഉറപ്പാക്കാൻ പാക് ഹൈകമ്മീഷന്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.