ജന്മദിനത്തിൽ പിളർന്ന് യൂത്ത് ഫ്രണ്ട് ആഘോഷം ഗ്രുപ്പ് അടിസ്ഥാനത്തിൽ രണ്ടിടത്ത്
ന്നതാധികാരി സമിതിയിൽ ഭൂരിഭാഗവും തങ്ങൾക്കൊപ്പമാണെന്നും ഒരു ചെറിയ ഭാഗം മാത്രമാണ് വിട്ടുപോയതെന്നും പി ജെ ജോസഫ് പറഞ്ഞു. എല്ലാ ജില്ലകളിലും യൂത്ത് ഫ്രണ്ടും രണ്ടായതായാണ് സൂചന.
തിരുവനന്തപുരം: കേരള കോൺഗ്രസ് എം പിളർപ്പിന് പിന്നാലെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ടും പിളർന്നു. യൂത്ത് ഫ്രണ്ടിന്‍റെ 49 – ജന്മദിനം പി ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും രണ്ടായാണ് ആഘോഷിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തിന്‍റെ ആഘോഷം കോട്ടയത്തും പി ജെ ജോസഫ് വിഭാഗത്തിന്‍റെ ആഘോഷം തിരുവനന്തപുരത്തുമാണ് നടക്കുന്നത്. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ പി ജെ ജോസഫിനൊപ്പമാണ്.യൂത്ത് ഫ്രണ്ടിന്‍റെ ഔദ്യോഗിക വിഭാഗമാണ് തിരുവനന്തപുരത്ത് യോഗം നടത്തിയതെന്ന് പറഞ്ഞ പിജെ ജോസഫ്, വിമത വിഭാഗം എന്ത് ചെയ്തെന്ന് ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നും ആൾക്കൂട്ടം ചെയർമാനെ തെരഞ്ഞെടുത്തത് പോലെയാണ് യൂത്ത് ഫ്രണ്ടിനും പുതിയ പ്രസിഡന്‍റ് വന്നതെന്നും കൂട്ടിച്ചേർത്തു.പോഷക സംഘടനകളും നേരിന്‍റെ പാതയിൽ ഒന്നിച്ച് നിൽക്കുന്നുവെന്നും നമ്മുടെ നിലപാടിന് ജനപിന്തുണയുണ്ടെന്നുമായിരുന്നു, സി എഫ് തോമസിന്‍റെ നിലപാട്.
ഉന്നതാധികാരി സമിതിയിൽ ഭൂരിഭാഗവും തങ്ങൾക്കൊപ്പമാണെന്നും ഒരു ചെറിയ ഭാഗം മാത്രമാണ് വിട്ടുപോയതെന്നും പി ജെ ജോസഫ് പറഞ്ഞു. എല്ലാ ജില്ലകളിലും യൂത്ത് ഫ്രണ്ടും രണ്ടായതായാണ് സൂചന.ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായ സമയത്തും നിലപാട് അറിയിക്കാതിരുന്ന യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ സജി മഞ്ഞക്കടമ്പില്‍, ജോസഫ് വിഭാഗത്തോടൊപ്പം ചേര്‍ന്നതോടെയാണ് യൂത്ത് ഫ്രണ്ടും രണ്ട് തട്ടിലായത്. ജോസ് കെ മാണിയെ അനുകൂലിക്കുന്നവര്‍ നേരത്തെ തന്നെ പിന്തുണയറിയിച്ച് രംഗത്ത് വന്നിരുന്നു. യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സാജന്‍ തൊടുകയിലിന്‍റെ നേതൃത്വത്തിലാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ ആഘോഷ പരിപാടികള്‍.